# ‘പൊന്മാൻ’ ടീമിന് നേരിൽ കാണണം! സിനിമയെ അഭിനന്ദിച്ചുകൊണ്ടു ചിയാൻ വിക്രം

- Link: https://ml.b4blaze.com/film-news/the-ponman-team-must-meet-in-person-chiyan-vikram
- Published: 2025-02-07T17:41:51+05:30
- Author: Suji

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യ്തു ബേസിൽ ജോസഫ് നായകനായ പൊന്മാൻ ഇപ്പോൾ ഗംഭീര പ്രേഷക
പ്രതികരണം നേടി മുന്നേറുകയാണ് തീയറ്ററുകളിൽ, ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടു നടൻ
ചിയാൻ വിക്രം രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, സംവിധായകൻ
ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രത്തിൻ്റെ ടീമിനെ
നേരിൽ കാണാം എന്നും വിക്രം പൊൻമാൻ ടീമിനെ അറിയിച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിൻ്റെ
ബാനറിൽ വിനായക അജിത് നിർമ്മിച്ച്, ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന്
രചിച്ച ഹിറ്റ് ചിത്രം ആണ് പൊന്മാൻ.

![](https://images.b4blaze.com/2025/02/ponman1.avif)

പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം
കുറിക്കുന്ന ചിത്രം കൂടിയാണ് പൊൻമാൻ. അജേഷ് എന്നാണ് ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന
നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ
ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.

ദീപക് പറമ്പോല്‍, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി
സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്,
ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ്
ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

![](https://i0.wp.com/images.b4blaze.com/2025/02/vikram1-1024x614.webp?resize=696%
2C417&ssl=1)
