# പൊന്നിയിൻ സെൽവനും സംഘവും കൊച്ചിയിലെത്തുന്നു!!

- Link: https://ml.b4blaze.com/film-news/the-ponniyin-selvan-2-kerala-launch
- Published: 2023-04-20T16:42:12+05:30
- Author: Ajay

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ന്റെ താരങ്ങളും അണിയറ പ്രവർത്തകരും
ഇന്ന് കൊച്ചിയിലെത്തുന്നു. പിസ് 2വിന്റെ കേരള ലോഞ്ച് മെഗാ ഇവന്റ് ഇന്ന് വൈകുന്നേരം 
6 മണി മുതൽ കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. സംവിധായകൻ മണി രത്‌നത്തിനൊപ്പം
വിക്രം, കാർത്തി, തൃഷ, ജയം രവി, ജയറാം എന്നിവരോടൊപ്പം ടോവിനോ തോമസ്, ജയസൂര്യ, ഉണ്ണി
മുകുന്ദൻ തുടങ്ങി മലയാളത്തിന്റെ പ്രമുഖ താരങ്ങളും എത്തുന്നു.

 കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യമാണ്.
ഈ മാസം 16ന് ആരംഭിച്ച പ്രൊമോഷൻ ടൂറാണ് ഇന്ന് കൊച്ചിയിൽ എത്തുന്നത്. വൈകീട്ട് 6 മണിക്ക്
ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിൽ താരങ്ങൾ ആരാധകരെ അഭിസംബോധന
ചെയ്യും. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാൽകീസും ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവൻ
2 ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kochi-ps.jpg?resize
=1280%2C720&ssl=1)

മണി രത്‌നത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ. 500 കോടി രൂപ
മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ചി്ര്രതിന്റെ
രണ്ടാം ഭാഗം ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തും 4DX-A റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ
സിനിമ കൂടിയാണ് പൊന്നിയിൻ സെൽവൻ 2
