# പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ട്രെയ്‌ലര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/the-prabhas-adipurush-trailer-out
- Published: 2023-05-09T15:38:15+05:30
- Author: Ajay

പ്രാഭാസിന്റെ ‘ആദിപുരുഷ്’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.
ഇതിഹാസമായ രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ഓം റൗട്ട് സംവിധാനം
ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടി സീരിസ് ആണ്. നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ
ഉയര്‍ന്ന വന്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയായി മികവോടെയാണ് ട്രെയ്ലര്‍
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/adi-purush2-1024x576.
jpg?resize=1024%2C576&ssl=1)

ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആയിരുന്നു ടീസറില്‍ ആരാധകരെ നിരാശപ്പെടുത്തിയത്.
ഇപ്പോഴിതാ ട്രെയ്ലര്‍ വിമര്‍ശകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിരിക്കുന്നത്.
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്.നിര്‍മ്മാണച്ചെലവില്‍
250 കോടിയും വിഎഫ്എക്സിന് വേണ്ടിയാണ് ഉപയോഗിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/adi4-1024x576.jpg?
resize=1024%2C576&ssl=1)

രാമനായി പ്രഭാസ് വേഷമിടുമ്പോള്‍ കൃതി സനോന്‍ ആണ് സീതയായി വേഷമിടുന്നത്. സെയ്ഫ് അലിഖാന്‍
ആണ് രാവാണനായി എത്തുന്നത് സണ്ണി സിംഗ് ലക്ഷ്മണനായും ദേവ്ദത്ത നാഗ് ഹനുമാനായും വേഷമിടും.
3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും
ചിത്രമെത്തും. അടുത്ത മാസം 16ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ടി- സീരിസ്, റെട്രോഫൈല്‍
ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
