# ഒരു ഗംഭീര ത്രില്ലറുമായി മമ്മൂട്ടിയുടെ ‘ബസൂക്ക’! ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ പുറത്ത്

- Link: https://ml.b4blaze.com/film-news/the-pre-release-teaser-of-the-film-bazooka-is-out
- Published: 2025-04-09T12:20:56+05:30
- Author: Suji

മമ്മൂട്ടി ആരാധകരും, സിനിമാപ്രേമികളും കാത്തിരിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് ‘ബസൂക്ക’.
കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ ട്രെയ്‌ലറും ,പാട്ടും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു.
വമ്പൻ സ്വീകാര്യതയാണ് ഈ അപ്ഡേറ്റുകൾക്ക് ലഭിക്കുന്നതും. ഇപ്പോൾ സിനിമയുടെ പ്രീ റിലീസ്
ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം ഒരു ഗംഭീര ത്രില്ലറായിരിക്കും
എന്ന് ഉറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയുടെ സ്റ്റൈലിഷ്
ലുക്ക് കൊണ്ടും , കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകർക്ക് ചിത്രം ഒരു വിരുന്നായിരിക്കു൦
എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നതും.

മേക്കിങ് നിലവാരം കൊണ്ട് ബസൂക്ക പ്രേക്ഷകരെ  ഞെട്ടിക്കുമെന്നും ഈ ടീസർ ഉറപ്പിക്കുന്നുണ്ട്.
ഏപ്രിൽ 10 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും 
മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ
ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക
കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ
ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ
അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

![](https://i0.wp.com/images.b4blaze.com/2025/04/bazookka1-2.jpg?resize=820%2C450&
ssl=1)
