# കിടിലൻ ആക്ഷനുമായി പ്രിയങ്ക ചോപ്ര : സിറ്റാഡലിന്റെ ട്രെയ്ലർ റിലീസ് ചെയ്തു!

- Link: https://ml.b4blaze.com/film-news/the-priyanka-chopra-new-web-series-citadel-trailer-our
- Published: 2023-03-07T09:26:17+05:30
- Author: Rahul

ലോക പ്രശസ്ത സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിർമാതാക്കളാകുന്ന വെബ് സീരീസ് ‘സിറ്റഡലി’ന്റെ
ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ഒരു ആക്ഷൻ
സ്‌പൈ ത്രില്ലർ സീരീസാണ് സിറ്റാഡൽ. ഫെബ്രുവരി 27 ന് സീരിസിന്റെ നിർമ്മാതാക്കൾ ആദ്യ 
ടീസർ പുറത്തുവിട്ടിരുന്നു. റിച്ചാൽഡ് മാഡനും സീരിസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 ആമസോൺ പ്രൈമിലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയുന്നത്. പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകൾ
ഈ വരുന്ന ഏപ്രിൽ 28 ന് പ്രദർശിപ്പിക്കും. തുടർന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ചകളിലും
ആഴ്ചതോറും ഒരു പുതിയ എപ്പിസോഡ് പ്രദർശിപ്പിക്കും. റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും
അഭിനയിക്കുന്ന, സിറ്റാഡൽ ഫ്രാഞ്ചൈസി, ഒരു ആക്ഷൻ-പാക്ക്ഡ് സ്‌പൈ സീരീസാണ് സിറ്റഡലസൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/citha-1.jpg?resize
=1280%2C720&ssl=1)

പ്രമുഖ ചാര ഏജൻസിയായ സിറ്റഡലിന്റെ തകർച്ചയും ആ തകർച്ചയിൽ നിന്ന് രക്ഷപെട്ട ഏജൻറുമാരായ
മേസൺ കെയ്നിന്റെയും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പോകുന്നുതും തുടർന്നുള്ള
ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഇരുവരും പുതിയ
ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം എന്നാണ് അറിയാൻ കഴിയുന്നത്. ദി ഫാമിലി
മാൻ ഫെയിം രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്നാണ് ഇതിന്റെ ഇന്ത്യൻ സീരീസ് നിർമ്മിക്കുന്നുണ്ട്.
വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവുമാണ് താരങ്ങളായി എത്തുന്നത്.

 
