# ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തീയതി പുറത്ത്

- Link: https://ml.b4blaze.com/film-news/the-release-date-of-aabhyantara-kuttavaali-starring-asif-ali-is-out
- Published: 2025-06-02T14:42:31+05:30
- Author: Suji

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ
അണിയറപ്രവർത്തകർ, ജൂൺ 6 ന് ചിത്രം റീലിസ് ആകുകയാണ്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ
നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ്
പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.

![](https://images.b4blaze.com/2025/06/abhynathara-kuttavali.avif)

ഈ ചിത്രത്തിൽ അഭിനയിച്ചിരുന്ന മറ്റു അഭിനേതാക്കൾ, ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ്
ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ,
പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്. ഛായാഗ്രഹണം-
അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ- സോബിൻ സോമൻ, സംഗീതം- ബിജിബാൽ, ക്രിസ്റ്റി ജോബി,

ആർട്ട് ഡയറക്ടർ- സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ-
ടെസ്സ് ബിജോയ്, ഷിനാസ് അലി, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- മഞ്ജുഷാ രാധാകൃഷ്ണൻ,
ഗാനരചന- മനു മൻജിത്, എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

![](https://i0.wp.com/images.b4blaze.com/2025/06/abhynthrakuttavali1.jpg?resize=
346%2C441&ssl=1)
