# സാജിദ് യഹിയുടെ ‘ഖൽബ്’ വീണ്ടും എത്തുന്നു; നായകൻ ഷെയ്ൻ നിഗമല്ല

- Link: https://ml.b4blaze.com/film-news/the-sajid-yahiyas-qalb-back-to-action-another-actor
- Published: 2023-04-07T15:45:18+05:30
- Author: Ajay

ഷെയ്ൻ നിഗമിനെ നായകനാക്കി സാജിദ് യഹിയ 2019-ൽ പ്രഖ്യാപിച്ച ചിത്രമാണ് ‘ഖൽബ്’. എന്നാൽ
ഈ ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കണ്ടി വന്നിരുന്നു. ഇപ്പോൾ അതേ സിനിമ പുനരാരംഭിച്ചിരിക്കുകയാണ്
സംവിധായകൻ സാജിദ് യഹിയ. തന്റെ ഫേസ്ബുക്ക് ഹാൻഡിലിലൂടെയാണ് സിനിമയുടെ പൂജ വിശേഷങ്ങൾ 
സാജിദ് യഹിയ പങ്കുവെച്ചിരിക്കുന്നത്

 വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസാണ് സിനിമയുടെ നിർമ്മാണം. ഫ്രൈഡെ ഫിലിം ഹൗസിന്റെ
ഇരുപതാമത്തെ പ്രോജക്റ്റാണിത്. ഖൽബ് വീണ്ടും ‘ട്രാക്കി’ലെത്തുമ്പോൾ നായകനായി എത്തുക
മുൻപ് നിശ്ചയിച്ചിരുന്ന ഷെയ്ൻ ആയിരിക്കില്ല, പകരം മറ്റൊരു നടനാകും പ്രധാന വേഷം കൈകാര്യം
ചെയ്യുക. പുതുമുഖങ്ങളാണ് ചിത്രത്തിലേറെയും സഹകരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെയും
അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sajiya.jpg?resize
=1280%2C720&ssl=1)

ഖൽബിനെ കുറിച്ച് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നത് ആലപ്പുഴയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന
ഒരു പ്രണയകഥയാണ് ചിത്രം എന്നായിരുന്നു. ഈ കഥയിൽ മാറ്റമുണ്ടോ എന്നും സാജിദ് യഹിയ വെളിപ്പെടുത്തിയിട്ടില്ല.
ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം, മഞ്ജു വാര്യറെ നായികയാക്കി മോഹൻലാൽ എന്ന സിനിമകൾ സാജിദ്
യഹിയ സംവിധാനം ചെയ്തിട്ടുണ്ട്.

 
