# പ്രശാന്ത് നീൽ ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു; ‘സലാറി’ൽ വർദ്ധരാജ മാന്നാർ ആയി പൃഥ്വി

- Link: https://ml.b4blaze.com/film-news/the-salar-prithviraj-first-look
- Published: 2022-10-16T11:14:32+05:30
- Author: Ajay

തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന
പുതിയ ചിത്രമായ സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു. പ്രഭാസ് ടൈറ്റിൽ കഥാപാത്രത്തെ
അവതരിപ്പിക്കുന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്് പോസ്റ്റർ പുറത്തുവിട്ടു.
വർദ്ധരാജ മാന്നാർ ആയിട്ടാണ് പൃഥ്വി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/salar.jpg?resize
=1280%2C720&ssl=1)

പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ഹോംബാലെ ഫിലിംസിന് കീഴിൽ സലാർ നിർമ്മിക്കുന്നത് 
വിജയ് കിരഗന്ദൂർ ആണ്. തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമായാണ് സലാർ ഒരുങ്ങുന്നത്. ശ്രുതി
ഹാസൻ, ജഗപതി ബാബു എന്നിവരും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pritvi.jpg?resize
=1280%2C720&ssl=1)

രവി ബസ്രൂർ സംഗീതം രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഭുവൻ ഗൗഡയാണ് നിർവഹിക്കുന്നത്.
തെലുങ്ക്,കന്നട, എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, തമിഴ്,
ഹിന്ദി എന്നീ ഭാഷകളിലേക്ക് സലാർ ഡബ്ബ് ചെയ്യുകയും ചെയ്യും. പ്രശാന്ത് നീൽ കെജിഎഫ്, 
കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. സലാറിന്റെ 
ചിത്രീകരണം 2022 തുടക്കത്തിൽ ആരംഭിച്ചിരുന്നു.ചിത്രം 2023 സെപ്റ്റംബർ 28 ന് തിയറ്ററുകളിൽ
റിലീസ് ചെയ്യും.
