# ‘ടൈഗർ 3’യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരുക്കേറ്റു

- Link: https://ml.b4blaze.com/film-news/the-salman-khan-got-injured-during-the-shooting-of-tiger-3
- Published: 2023-05-19T09:42:32+05:30
- Author: Ajay

ബോളിവുഡ് സൂപ്പർ താരമായ സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ടൈഗർ 3’യുടെ ചിത്രീകരണം
പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ
സൽമാൻ ഖാന് പരുക്കേറ്റു. തനിക്ക് പരിക്കേറ്റ വിവരം നടൻ തന്നെയാണ് ഇക്കാര്യം സാമൂഹിക
മാധ്യമങ്ങളിലൂടെ അറിയിച്ചത്. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tiger-4.jpg?resize
=1280%2C720&ssl=1)

‘ഈ ലോകം മുഴുവൻ നിന്റെ തോളിൽ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോൾ, ലോകം എന്നത് വിടു… 
അഞ്ചു കിലോയുടെ ഡംബൽ ഉയർത്താൻ പറ്റുമോ എന്ന് അവൻ ചോദിക്കും. ടൈഗറിന് പരുക്കേറ്റു’, 
എന്നാണ് സൽമാൻ ഖാൻ തന്റൈ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മനീഷ് ശർമ സംവിധാനം ചെയ്യുന്ന സിനിമയാണ്
ടൈഗർ 3.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tiger-5.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ നായികയായി എത്തുന്നത് കത്രീന കൈഫ് ആണ്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്
ഇമ്രാൻ ഹാഷ്മിയാണ്. സിനിമ ഈ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെയും
അണിയറപ്രവർത്തകരുടെയും പദ്ധതി. ടൈഗർ 3യിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.‘
പഠാൻ’ എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രമായാകും നടൻ ടൈഗർ മൂന്നാം ഭാഗത്തിലുമെത്തുക
എന്നാണ് അറിയാൻ കഴിഞ്ഞത്.

 

>  
> View this post on Instagram
>  
> [A post shared by Salman Khan (@beingsalmankhan)](https://www.instagram.com/p/CsYeZ4nIZ-H/?utm_source=ig_embed&utm_campaign=loading)
