# സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/the-second-phase-of-filming-for-ottakkomban-starring-suresh-gopi-in-the-lead-role-has-begun-in-thodupuzha
- Published: 2025-04-22T11:38:58+05:30
- Author: Suji

സുരേഷ് ഗോപി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പൻ’ രണ്ടാംഘട്ട ചിത്രീകരണം 
തൊടുപുഴയിൽ ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച്
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ആദ്യ ഘട്ട ചിത്രീകരണം
ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. അറക്കുളം ശ്രീധർമ ശാസ്താ, ശ്രീ 
മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,
രാജ് മോഹൻ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു രണ്ടാം
ഘട്ട ചിത്രീകരണത്തിൽ തുടക്കം കുറിച്ചത്.

![](https://i0.wp.com/images.b4blaze.com/2025/04/ottakompn.jpg?resize=919%2C580&
ssl=1)

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി
എന്ന നിലയിലുള്ള തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട
ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,
പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്.

പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടാകും. സുരേഷ് ഗോപിയുടെ ഔദ്യോഗിക
തിരക്കുകൾക്കിടൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. ഈ ചിത്രത്തിൽ കബീർ ദുഹാൻ സിങ്,
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു 
പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.ഇവരെ കൂടാതെ, നിരവധി
പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോളിവുഡിലെ
ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത്.
