# ജ്യോതികയുടെ ബോളിവുഡ് ചിത്രം ‘ശ്രീ’യുടെ ഷൂട്ടിംഗ് പൂർത്തിയായി!

- Link: https://ml.b4blaze.com/film-news/the-shooting-of-sri-jyothikas-bollywood-film-has-been-completed
- Published: 2023-01-30T14:49:14+05:30
- Author: Ajay

സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക. തമിഴ് സിനിമയുടെ
പ്രധാന നായികമാരിൽ ഒരാഴായിരുന്ന ജ്യോതിക ചെറിയ ഇടവേളയ്ക്ക് ശേഷം വിണ്ടും സിനിമരംഗത്ത്
സജീവമാവുകയാണ്. നയികയായും നിർമ്മാതാവായും തമിഴ് സിനിമ ലോകത്തമെ നിറസാന്നിധ്യമായി മാറുകയാണ്
താരം. ഇടുത്തിടെ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് എത്തുന്നു
എന്ന വാർത്ത വന്നിരുന്നു.

 ജ്യോതിക 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന
വാർത്തകളാണ് പുറത്ത് വരുന്നത്. എന്നാൽ ഇപ്പോഴിതാ രാജ്കുമാർ റാവുവിന്റെ വരാനിരിക്കുന്ന
ചിത്രമായ ശ്രീയിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ബോളിവുഡ്
സിനിമ ശ്രീയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജ്യോതിക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/jyothika-1.jpg?resize
=1280%2C720&ssl=1)

ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സഹസ്ഥാപകനാായ കാഴ്ച വൈകല്യമുള്ള വ്യവസായിയായ ശ്രീകാന്ത് 
ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ എന്ന ചിത്രം പറയുന്നത്. രാജ് കുമാർ റാവുവാണ് ചിത്രത്തിൽ
നായകനാവുന്നത് . ശ്രീയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രാജ്കുമാർ, സംവിധായകൻ തുഷാർ,
നിർമ്മാതാവ് നിധി പർമർ ഹിരാനന്ദാനി എന്നിവർക്കൊപ്പമുള്ള ഒരു ചിത്രവും ജ്യോതിക സോഷ്യൽ
മീഡിയയിൽ പങ്കിട്ടിട്ടുണ്ട്

 

 
