# ജൂൺ 2ന് ഷാരൂഖിന്റെ ജവാൻ എത്തില്ല; ജവാൻ റിലീസ് മാറ്റുന്നു?

- Link: https://ml.b4blaze.com/film-news/the-srk-and-atlee-planning-to-push-the-release-date-of-jawan
- Published: 2023-03-15T12:26:36+05:30
- Author: Rahul

പത്താൻ സിനിമയുടെ ഹാംങ്ഓവറിലാണ് ഷാരൂഖ് ഖാന്റെ ആരാധകർ മുഴുവനും. സിനിമ ആയിരം കോടിയിൽ
എത്തിയിരിക്കെ നാലുവർഷത്തിലുശേഷമുള്ള തിരിച്ചുവരവ് അത് ഗംഭീരമാക്കായതിന്റെ സന്തോഷത്തിനാണ്
താരവും ആരാധകരും. അതുപോലെ തന്നെ അറ്റിലീ സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന സിനിമയുടെ 
കാത്തിരിപ്പിലാണ് പ്രേക്ഷകർ എന്നാലിതാ സിനിയെ കുറിച്ചുള്ള പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്.

 അറ്റിലീ ഷാരൂഖ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ നേരത്തെ പ്രഖ്യാപിച്ച റിലീസ്
തീയതിയിൽ മാറ്റം വന്നേക്കും എന്നാണ് റിപ്പോർട്ട്. ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ജൂൺ 2ന് ചിത്രം റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത് സിനിമ ഈ തീയ്യതിയിൽ എത്തിയില്ലെങ്കിൽ
പിന്നീട് ഒക്ടോബറിലേയ്ക്ക് മാറ്റുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/jawan.jpg?resize
=1280%2C720&ssl=1)

 

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഷൂട്ടിംഗ് എത്രയും വേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്
സിനിമയുടെ നിർമ്മാതാക്കൾ. അവസാന എഡിറ്റുകൾ പറഞ്ഞ സമയത്ത് പൂർത്തിയാക്കാൻ സാധിക്കുമോ
എന്ന സംശയത്തിലാണ് സംവിധായകൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/jawan-1.jpg?resize
=1280%2C720&ssl=1)

അതേ സമയം എഡിറ്റിംഗിലെ പുരോഗതികൾ വിലയിരുത്തിയ ശേഷം ഫൈനൽ ഡേറ്റിൽ ഷാരൂഖും അറ്റ്‌ലിയും
ധാരണയിലെത്തുമെന്നാണ് കരുതുന്നത്.നയൻ താര നായികയായി എത്തുന്ന സിനിമയിൽ വിജയ് സേതുപതിയാണ്
വില്ലൻ വേഷത്തിൽ എത്തുന്നത്. സാനിയ മൽഹോത്ര, പ്രിയാമണി തുടങ്ങിയവരും അഭിനയിക്കുന്ന 
ജവാൻ അറ്റ്‌ലിയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രമാണ്

 
