# ആ തമിഴ് ചിത്രത്തിൽ ചേച്ചിയും ഉണ്ടായിരുന്നു; ചിത്രങ്ങൾ പങ്കുവെച്ച് സുബിയുടെ സഹോദരൻ!!

- Link: https://ml.b4blaze.com/film-news/the-subi-sureshs-tamil-movie-lesa-lesa
- Published: 2023-03-22T14:24:15+05:30
- Author: Rahul

അകാല വിയോഗത്തിലും മലയാളികളുടെ മനസിലും മലയാള സിനിമയിലും ഇന്നുമ നിറഞ്ഞുനില്‍ക്കുകയാണ്
നടി സുബി സുരേഷ്. മരണ ശേഷവും സുബിയുടെ ചിത്രങ്ങളും വിശേഷങ്ങളും കുടുംബാംഗങ്ങള്‍ സുബിയുടെ
സോഷ്യല്‍ മിഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ സുബി തമിഴ് സിനിമയില്‍ 
ചെയ്ത വേഷത്തെ കുറിച്ചാണ് സുബിയുടെ സഹോദരന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Subi-Suresh.jpg?
resize=784%2C410&ssl=1)

”സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ‘ലേസാ
ലേസാ’യില്‍ ചേച്ചി അഭിനയിച്ചിട്ടുണ്ട് എന്നത് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു
കാര്യമാണ്. ഈ ചിത്രങ്ങള്‍ അയച്ചുതന്നത് നടന്‍ നന്ദുചേട്ടനാണ് ”എന്നായിരുന്നു ചിത്രത്തിന്
നല്‍കിയ ക്യാപ്ഷന്‍ തൃഷയ്ക്കൊപ്പം നില്‍ക്കുന്ന സുബിയുടെ ചിത്രവും സിനിമയിലെ ചില രംഗങ്ങളുമാണ്
ചിത്രത്തില്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-1.jpg?resize
=1280%2C720&ssl=1)

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം. ജയറാം, സുരേഷ്‌ഗോപി
മഞ്ജുവാര്യര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങള്‍. ചിത്രത്തിന്റെ തമിഴ് റീമേക്കായ
ലേസാ ലേസാ 2003 മെയ് 16നാണ് റിലീസ് ചെയ്തത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്ന 
ചിത്രത്തില്‍ ഷാം, തൃഷ, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

 
