# കുടുംബത്തിനൊപ്പം സിനിമ കാണുമ്പോൾ സെക്‌സ് സീൻ അസ്വസ്ഥത ഉണ്ടാക്കിയെന്ന് തമന്ന

- Link: https://ml.b4blaze.com/film-news/the-tamannaah-felt-uncomfortable-watching-sex-scenes-with-family
- Published: 2023-07-01T18:44:45+05:30
- Author: Ajay

കുടുംബത്തോടൊപ്പം സിനിമ കാണുമ്പോൾ സെക്‌സ് രംഗങ്ങൾ അസ്വസ്ഥത ഉളവാക്കിയെന്ന് താര സുന്ദരി
തമന്ന. സെക്‌സ് രംഗങ്ങൾ കാണുമ്പോൾ സ്‌ക്രീനിൽനിന്ന് കണ്ണെടുത്ത് മറ്റെങ്ങോട്ടെങ്കിലും
നോക്കിയിരുന്നുവെന്നും താരം പറയുന്നു. കാമുകൻ വിജയ് വർമയ്ക്ക് ഒപ്പം ലസ്റ്റ് സ്റ്റോറീസിൽ
അഭിനയിച്ചപ്പോൾ ഒരു തരത്തിലുള്ള വിമുഖതയും പ്രകടമാക്കാതെ സെക്‌സ് രംഗങ്ങളിൽ അഭിനയിക്കുന്ന
തമന്നയെയാണ് കാണാൻ കഴിഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/LAST1.jpg?resize
=1280%2C720&ssl=1)

”കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണുമ്പോൾ അത്തരത്തിലുള്ള സീനുകൾ ഒരു പ്രേക്ഷക എന്ന
നിലയിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്നും അത്തരം രംഗങ്ങൾ വരുമ്പോൾ ഞാൻ ചുറ്റും നോക്കാൻ
തുടങ്ങും, അസ്വസ്ഥത തോന്നും. എന്റെ കരിയറിന്റെ തുടക്കം മുതൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാതിരിക്കാൻ
ശ്രദ്ധിച്ചിരുന്നുവെന്നും ഏറെ അടുത്തിടപഴകുന്ന രംഗങ്ങളിൽ ഞാൻ അഭിനയിച്ചിട്ടില്ല. അതുകൊണ്ടു
തന്നെ എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക്
ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അത്തരം മിഥ്യാധാരണ പൊളിച്ച് പുറത്തുവരാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.
ഒരു കലാകാരി എന്ന നിലയിൽ എന്നെ പുതുക്കാനും പല തരത്തിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ
ചെയ്യാനുമാണ് ആഗ്രഹിക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യുന്നത്
ആസ്വദിക്കുകയാണ് ഞാനിപ്പോൾ”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/LAST.jpg?resize=
1280%2C720&ssl=1)

2018 ൽ ഇറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗമാണ് ലസ്റ്റ് സ്റ്റോറീസ് 2. വിജയ്
വർമയും തമന്നയും അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 സംവിധാനം ചെയ്തത് സുജോയ് ഘോഷ് ആണ്.

 
