# ലിയോയിൽ സഞ്ജയ് ദത്തിന് ശബ്ദം നൽകുന്നത് തമിഴിലെ സൂപ്പർതാരം

- Link: https://ml.b4blaze.com/film-news/the-tamil-superstar-voices-sanjay-dutt-in-leo
- Published: 2023-05-21T15:10:00+05:30
- Author: Ajay

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ വിജയ്യുടെ പിതാവായാണ് സഞ്ജയ് എത്തുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ലിയോയിൽ വിജയിയും സഞ്ജയ് ദത്തും അവതരിപ്പിക്കുന്നത് ഗ്യാങ്സ്റ്റർ വേഷമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/sanjay-dutt2-1.jpg?
resize=803%2C538&ssl=1)

പത്ത് കോടിയാണ് ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ പ്രതിഫലം.കോളിവുഡിൽ നിന്നെത്തുന്ന ഏറ്റവും
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴിൽ സഞ്ജയ് ദത്തിന് ശബ്ദം നൽകുന്നത് വിജയ് സേതുപതിയായിരിക്കും
എന്നതാണ്.ലിയോയുടെ ചിത്രീകരണം ജുലൈയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഒക്ടോബർ 19
നാണ് നിലവിൽ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/leo-10-1.jpg?resize
=1280%2C720&ssl=1)

തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ മേനോൻ,
മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാന്റി,ബാബു ആന്റണി, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വിജയ്യുടെ കരിയറിലെ 67-ാം ചിത്രമാണ് ഇത്. ബ്ലഡി സ്വീറ്റ് എന്നാണ് ലിയോയുടെ ടാഗ്ലൈൻ.’
മാസ്റ്ററി’നു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന സിനിമയണ് ലിയോ.ലിയോയുടെ സംഗീത സംവിധാനം
അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിംഗ്
ഫിലോമിൻ രാജ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് സിനിമ നിർമ്മിക്കുന്നത്.
