# വിജയ് ക്രൂവിനൊപ്പം കശ്മീരിലേക്ക്; ‘ലിയോ’ പുതിയ ഷെഡ്യൂൾ ആരംഭിച്ചു!!

- Link: https://ml.b4blaze.com/film-news/the-thalapathy-67-kashmir-schedule-begins
- Published: 2023-02-04T09:16:42+05:30
- Author: Ajay

ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റ് വിജയം നേടിയ മാസ്റ്ററിന് ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ്
കനകരാജ് ഓരുക്കുന്ന പുതിയ സിനിമയാണ് ദളപതി 67. ഇന്നലെയാണ് സിനിമയുടെ ടൈറ്റിൽ റിലീസ്
ചെയ്തത്. ലിയോ എന്നാണ് സിനിമയുടെ പേരി ബ്ലഡി സ്വീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സിനിമയുടെ ടൈറ്റിൽ ചെറിയൊരു പ്രമോഷൻ വീഡിയോയിലൂടെയാണ് പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/liyo.jpg?resize=
1280%2C720&ssl=1)

സിനിമയുടെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ജനുവരി 2ന് ആരംഭിച്ചിരുന്നു. ഒഫിഷ്യൽ ലോഞ്ചിനു മുൻപേ
തന്നെ ചിത്രീകരണം ആരംഭിച്ച ലിയോയുടെ രണ്ടാം ഷെഡ്യൂൾ കാശ്മീരിലാണ്. ഇപ്പോഴിതാ സംവിധായകൻ
ലോകേഷും നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തിൽ കശ്മീരിലേക്ക് പറക്കുന്ന
വിജയ്‌യുടെ വീഡിയോ അണിയറക്കാർ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.ലിയോ എന്ന ചിത്രത്തിൽ
വിജയ്‌ക്കൊപ്പം എത്തുന്ന ഒൻപത് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/liyo-2.jpg?resize
=1280%2C720&ssl=1)

സഞ്ജയ് ദത്ത്, തൃഷ, അർജുൻ പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ,
ഗൗതം വസുദേവ് മേനോൻ, എന്നിവർക്കൊപ്പം മലയാളത്തിലെ യുവ താരം മാത്യു തോമസും സിനിമയുടെ
ഭാഗമാവുന്നുണ്ട്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം
അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിഗ് ഫിലോമിൻ രാജ്, കലാസംവിധാനം
എൻ സതീഷ് കുമാർ,സംഘട്ടന സംവിധാനം അൻപറിവ്.ലോകേഷ് കനകരാജിനൊപ്പം രത്മകുമാറും ധീരജ് വൈദിയും
ചേർന്നാണ് ലിയോയുടെ സംഭാഷണ രചന നിർവ്വഹിച്ചിരിക്കുന്നത്.

> [#Thalapathy67](https://twitter.com/hashtag/Thalapathy67?src=hash&ref_src=twsrc%5Etfw)
> KASHMIR SCHEDULE BEGINS[#Thalapathy](https://twitter.com/hashtag/Thalapathy?src=hash&ref_src=twsrc%5Etfw)
> [@actorvijay](https://twitter.com/actorvijay?ref_src=twsrc%5Etfw) [@trishtrashers](https://twitter.com/trishtrashers?ref_src=twsrc%5Etfw)
> [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw) [@PriyaAnand](https://twitter.com/PriyaAnand?ref_src=twsrc%5Etfw)
> [@duttsanjay](https://twitter.com/duttsanjay?ref_src=twsrc%5Etfw) [@Dir_Lokesh](https://twitter.com/Dir_Lokesh?ref_src=twsrc%5Etfw)
> [@7screenstudio](https://twitter.com/7screenstudio?ref_src=twsrc%5Etfw) [@akarjunofficial](https://twitter.com/akarjunofficial?ref_src=twsrc%5Etfw)
> [pic.twitter.com/7iWp2EZFXF](https://t.co/7iWp2EZFXF)
> — Jagadish (@Jagadishbliss) [February 3, 2023](https://twitter.com/Jagadishbliss/status/1621403471378550786?ref_src=twsrc%5Etfw)
