# വിക്രം ചിത്രം തങ്കലാന്റെ തീം സോങ് എത്തി!!

- Link: https://ml.b4blaze.com/film-news/the-theme-song-of-vikram-movie-tangalan-is-here
- Published: 2023-04-23T08:59:28+05:30
- Author: Ajay

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രം പാ രഞ്ജിത്ത് 
കൂട്ടുകെട്ടിലെത്തുന്ന തങ്കലാന്റെ അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്
ലഭിക്കുന്നത്. ഈ വർഷം ആഗസ്റ്റിൽ തങ്കലാൻ തീയേറ്ററുകളിൽ എത്തിയേക്കും. ഇപ്പോഴിതാ സിനിമയുടെ
പുതിയ തീം സോങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/thangalan1.jpg?resize
=1200%2C628&ssl=1)

പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. മലയാളികളായ പാർവതിയും
മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്ണൻ, അൻപു
ദുരൈ തുടങ്ങി താരങ്ങളും അഭിനയിക്കുന്നുണ്ട്. അടുത്തിടെ ചിത്രത്തിലെ വിക്രമിന്റെ മെയ്ക്കിംങ
വീഡീയോ പുറത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/thangalan.jpg?resize
=1280%2C720&ssl=1)

വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‌സിൽ നടന്ന ഒരു 
സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എ കിഷോർ ചിത്രത്തിന്റെ
ഛായാഗ്രാഹണം നിർവഹിക്കുന്ന തങ്കലാൻ സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും
ബാനറിൽ കെ.ഇ ജ്ഞാനവേലാണ് നിർമിക്കുന്നത്.
