# കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച  ആകാശയാത്രയുടെ വീഡിയോ വൈറൽ 

- Link: https://ml.b4blaze.com/film-news/the-video-of-mohanlals-aerial-journey-has-gone-viral
- Published: 2024-07-02T10:16:13+05:30
- Author: Suji

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ്
മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഇന്നും കുട്ടിക്കളി
മാറാത്ത നല്ല സൗഹൃദം പങ്കുവെക്കുന്ന ഒരേഒരു സൂപ്പർ സ്റ്റാർ ആണദ്ദേഹം. ഇപ്പോൾ തന്റെ 
സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ
ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. മോഹന്ലാലിനോടൊപ്പം ഹെലികോപ്റ്ററിൽ ആകാശയാത്ര നടത്തുന്ന
ആന്റണി പെരുമ്പാവൂരിന്റെ വീഡിയോ ആണിത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/mohan1.jpg?resize
=813%2C562&ssl=1)

ഇരുവരും ഒന്നിച്ചുള്ള ഈ ആകാശയാത്രയുടെ വീഡിയോ പകർത്തിയിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്,
ആന്റണി പെരുമ്പാവൂര്‍ അറിയാതെ അദ്ദേഹത്തിന്റേയും ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോഴുള്ള
കാഴ്ചയും സ്വന്തം ഫോണില്‍ എടുത്ത് ചിരിക്കുന്ന മോഹന്‍ലാലിനെ വീഡിയോ കണ്ടിരിക്കാൻ കൗതുകം
നിറഞ്ഞതാണ്. പ്രിയപ്പെട്ട ലാൽ സാർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആന്റണി
ചിരിക്കുന്നതും ഈ വീഡിയോയിൽ കാണാം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/antony1.jpg?resize
=1080%2C1350&ssl=1)

ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽകുന്നത്, വീഡിയോ വൈറലായതോടെ നിരവധി കമെന്റുകളാണെത്തുന്നത്,
കുട്ടിക്കളി മാറാത്ത ലാലേട്ടൻ ഇത്ര സിംപിളായിരുന്നുവോ എന്നും, ഇങ്ങനെ ഇപ്പോഴും ലാലേട്ടന്റെ
കൂടെ തന്നെ ഉണ്ടാവാന്‍ കഴിയുന്ന ആന്റണി പെരുമ്പാവൂര്‍ ശരിക്കും ഭാഗ്യവാനാണെന്നും, തന്റെ
തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ, എങ്ങോട്ടേക്കാണ് രണ്ടുപേരുടെയും യാത്ര എന്നിങ്ങനെയുമുള്ള
കമെന്റുകളാണ് ഈ വീഡിയോക്ക് എത്തുന്നത്. മൂന്നാംമുറ എന്ന ചിത്രം മുതൽ മോഹന്ലാലിനോടൊപ്പമുള്ള
ആളാണ് ആന്റണി, പിന്നീട് ഇപ്പോൾ ആശിർവാദ് സിനിമാസ് അടക്കമുള്ള മോഹൻലാലിന്റെ സാമ്പത്തീക
കാര്യങ്ങളുമെല്ലാം നോക്കി നടത്തുന്നത് ആന്റണിയാണ്. മോഹൻലാലിന്റെ ഡ്രൈവറായാണ് ആന്റണിയുടെ
തുടക്കമെങ്കിലും ഇന്ന് ഇരുവരും സഹോദരങ്ങളെപ്പോലെയും ഒരു കുടുംബം പോലെയുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/anton1.jpg?resize
=1080%2C775&ssl=1)

 

 
