# നയൻതാരയുടെയും മക്കളുടെയും മനോഹരമായ ചിത്രം പങ്കുവച്ച് വിഘ്‌നേഷ് ശിവൻ

- Link: https://ml.b4blaze.com/film-news/the-vignesh-shivan-drops-cute-picture-of-nayanthara-and-kids
- Published: 2023-03-20T12:22:39+05:30
- Author: Rahul

തെന്നിന്ത്യൻ താരസുന്ദി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ
ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ് എന്ന് തന്നെ പറയാം. കാരണം ഇരുവരും തങ്ങളുട 
പൊന്നാമനകളായ ഉയിർ , ഉലകം എന്നിവരുടെ കൂടെയാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. 2022
ഒക്ടോബർ 9നാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ട ആൺകുട്ടികളുടെ മാതാപിതാക്കളായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/nayanthara.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ നയൻതാരയുടെയും മക്കളുടെയും മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേഷ്
ശിവൻ. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘നമ്മുടെ പ്രിയപ്പെട്ടവരുടെ
ഉള്ളിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുമായും സന്തോഷം ബന്ധപ്പെട്ടിരിക്കുന്നു! സ്‌നേഹം
സന്തോഷമാണ്, സന്തോഷമാണ് സ്‌നേഹം & എല്ലാറ്റിനും വേണ്ടിയുള്ളതാണ്, നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന
എല്ലാ സ്‌നേഹവും അനുഗ്രഹീതമാണ്’ എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/babyn.jpg?resize
=1280%2C720&ssl=1)

അതേ സമയം മക്കളുടം മുഖം വെളിപ്പെടുത്താൻ നയൻതാരയും വിഘ്നേഷ് ശിവനും ഇതുവരെ തയ്യാറായിട്ടില്ല.
അടുത്തിടെ തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുമായി മുംബൈ വിമാനത്താവളത്തിൽ ഇരുവരും എത്തിയിരുന്നു.
മക്കൾക്ക് ഒരേ പോലെയുള്ള വസ്ത്രങ്ങൾ അണിയിക്കുകയും അവരുടെ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതുമായ
വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

 

>  
> View this post on Instagram
>  
> [A post shared by Vignesh Shivan (@wikkiofficial)](https://www.instagram.com/p/Cp-SADjyDb8/?utm_source=ig_embed&utm_campaign=loading)

 

 

 
