# ഒന്നാം വിവാഹവാർഷികത്തിൽ തന്റെ പൊന്നോമനകളെ നെഞ്ചോട് ചേർത്ത് നയൻതാര

- Link: https://ml.b4blaze.com/film-news/the-vignesh-shivan-s-lovely-wishes-to-nayanthara-on-their-wedding-anniversary
- Published: 2023-06-09T11:24:21+05:30
- Author: Ajay

തങ്ങളുടെ ഒന്നാം വിവാഹവാർഷികത്തിൽ പൊന്നോമന മക്കളുടെ ചിത്രം പങ്കുവച്ച് നയൻതാരയും വിഘ്‌നേഷ്
ശിവനും. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന
നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്‌നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nw.jpg?resize=1280%
2C720&ssl=1)

‘എൻ ഉയിരോട ആധാരം നീങ്കൾധാനേ….ഒത്തിരി്  മനോഹരനിമിഷങ്ങളിലൂടെയാണ് ഈ ഒരുവർഷം കടന്നുപോയത്.
ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ…പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു.
എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ 
സന്തോഷമായി മാറുമെന്നും സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും
ഉണ്ടാകും.”നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചത് ഇങ്ങനെയാണ്

 കഴിഞ്ഞ വർഷം ജൂൺ 9നായിരുന്നു ഇവരുടെ വിവാഹം. വിഘ്‌നേഷ് വിവാഹവാർഷികമായി ബന്ധപ്പെട്ടുള്ള
കുറിപ്പും പങ്കുവെച്ചു. ”നമ്മൾ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കൾ
ഹാപ്പി ഫസ്റ്റ് ഇയർ വെഡ്ഡിങ് ആനിവേഴ്സറി ആശംസകൾ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ
അനുഗ്രഹവും സ്നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്.
ഒന്നിച്ച് ചെയ്യാൻ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.” എന്നാണ് വിഘ്‌നേഷ് പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nyans-ww.jpg?resize
=1248%2C650&ssl=1)

ഉയിർ, ഉലകം എന്നാണ് മക്കളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രനീൽ എൻ. ശിവ എന്നും
ഉലകിനെ ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും
മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്‌നേഷ് നേരത്തെ പറഞ്ഞിരുന്നു
