# അന്ന് ഡിസൈനര്‍മാരൊന്നുമില്ല, ആ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് ഞാനാണ്- തുറന്ന് പറഞ്ഞ് ശോഭന

- Link: https://ml.b4blaze.com/film-news/thenamvin-kombath-costumes-designed-by-meshobhana
- Published: 2021-11-20T16:25:51+05:30
- Author: Rahul

ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടിമാരിലൊരാളാണ് ശോഭന. സ്വാഭാവികമായ അഭിനയശൈലിയും
സ്വതസിദ്ധമായ കഴിവും കൊണ്ട് മലയാള സിനിമയില്‍ ഇന്നും ശോഭനയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു
നടിയില്ലെന്ന് തന്നെ പറയാം.
 മോഹന്‍ലാല്‍-ശോഭന , മമ്മൂട്ടി-ശോഭന, സുരേഷ് ഗോപി-ശോഭന,
ജയറാം-ശോഭന എന്നിങ്ങനെ എല്ലാ കോമ്പോകളും ഒന്നിനൊന്ന് ഹിറ്റാണ്. അഭിനേത്രി എന്നതിലുപരി
മികച്ച നര്‍ത്തകി കൂടിയാണ് ശോഭന. ശോഭനയുടെ നൃത്തവിസ്മയം അപ്പാടെ പകര്‍ന്ന സിനിമയായിരുന്നു
മണിച്ചിത്രത്താഴ്. നാഗവല്ലിയായി പകര്‍ന്നാട്ടം നടത്തിയ ശോഭനയെ വെല്ലാന്‍ മറ്റൊരാളില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shobhanaaa.jpg?resize
=960%2C540&ssl=1)

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശോഭന ഇടയ്ക്കിടെ തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.
നൃത്തം കളിക്കുന്ന വീഡിയോയും നടി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് മകള്‍ക്കൊപ്പം ഉള്ള
വീഡിയോയും നടി ഷെയര്‍ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ശോഭന 
കഴിഞ്ഞദിവസം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
 തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ
ഷൂട്ടിംഗ് സമയത്ത് എടുത്ത മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന്
നിരവധി പേര്‍ കമന്റുമായി എത്തിയിരുന്നു. അതില്‍ ഒരു കമന്റ് ചിത്രത്തിന്റെ വസ്ത്രധാരണത്തെ
കുറിച്ചായിരുന്നു. ആരാണ് സിനിമയ്ത്ത് കോസ്റ്റ്യൂം ചെയ്തതെന്നായിരുന്നു ഒരാളുടെ ചോദ്യം.
ഇതിന് മറുപടിയായിട്ടാണ് താന്‍ ആണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതെന്ന് പറഞ്ഞത്. കൂടാതെ
അക്കാലത്ത് ഡിസൈനര്‍മാരൊന്നും ഇല്ലായിരുന്നു എന്നും നടി പറഞ്ഞു.
