# രാജ സാബിന്റെ നെഗറ്റീവ് റിവ്യൂ ഡിലീറ്റ് ചെയ്യാൻ 14000 രൂപ; ആരോപണം ഉയരുന്നു

- Link: https://ml.b4blaze.com/film-news/therajasaab-prabhas-rajasaabnegativereview
- Published: 2026-01-09T17:02:35+05:30
- Author: Nayana

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം ആണ് ദി രാജ സാബ്. മാരുതി സംവിധാനം
ചെയ്ത് പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് ഇന്ന് മുതൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.
ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് ഒരു 
സോഷ്യൽ മീഡിയ ഉപയോക്താവ്. ചിത്രത്തിനെതിരെയുള്ള നെ​ഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ 14,000
രൂപ നൽകാമെന്ന് അണിയറപ്രവർത്തകർ വാ​ഗ്ദാനം ചെയ്തതായി ഇയാൾ ആരോപിക്കുന്നു.

വെള്ളിയാഴ്ച രാവിലെ @BS__unfiltered എന്ന എക്സ് അക്കൗണ്ടിലൂടെയാണ് രാജാ സാബിന്റെ ഔദ്യോ​
ഗിക അക്കൗണ്ടുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഈ അവകാശവാദം ഉന്നയിച്ചത്.
തന്റെ റിവ്യൂ പോസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ഒരു
സന്ദേശം ലഭിച്ചുവെന്നും പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യാൻ അവർ അഭ്യർഥിച്ചുവെന്നും
ഉപയോക്താവ് പറയുന്നു.

“എന്തൊരു കഷ്ടമാണ്!!! ഇത് ഡിലീറ്റ് ചെയ്യാൻ അവർ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നു. ഞാനിത്
ഡിലീറ്റ് ചെയ്യില്ല”.- അദ്ദേഹം സ്ക്രീൻഷോട്ട് പങ്കുവച്ച് കുറിച്ചു. എന്തൊരു ദുരന്ത 
പടമാണിത്,. ഈ അസംബന്ധം കാണാനായിട്ട് ഞാനെന്റെ സമയം മുഴുവൻ കളഞ്ഞു, തലവേദന തന്നെ.- അദ്ദേഹം
കുറിച്ചു. മാരുതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാളവിക മോഹനൻ,
നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിന്ദി, തെലുങ്ക്,
തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
