# അത് വ്യാജവാര്‍ത്ത..!! ആരാധകരെ നിരാശയിലാക്കി 96ന്റെ സംവിധായകന്‍!

- Link: https://ml.b4blaze.com/film-news/there-is-no-second-part-for-96-movie
- Published: 2022-02-04T13:11:44+05:30
- Author: Rahul

സിനിമാ പ്രേമികളെ തങ്ങളുടെ പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ തമിഴ് സൂപ്പര്‍ഹിറ്റ്
സിനിമയായിരുന്നു 96. മക്കള്‍ സെല്‍വം വിജയ് സേതുപതിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍
തൃഷയും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമയിലെ പാട്ടുകളും ആരാധകര്‍ക്ക്
ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് 96 സിനിമയുടെ
രണ്ടാം ഭാഗം വരുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
ഈ വാര്‍ത്ത ആരാധകരേയും വലിയ ആവേശത്തിലാഴ്ത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/96_Screengrab_21092021_1200-
300x200.jpg?resize=924%2C616&ssl=1)

തമിഴ് പിആര്‍ഒ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച
വിവരം പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാലിപ്പോഴിതാ ചിത്രത്തിന്റെ
സംവിധായകന്‍ ഈ വാര്‍ത്തയിലെ സത്യാവസ്ഥ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം ’
96’ന് രണ്ടാം ഭാഗം ഇല്ലെന്നാണ് സംവിധായകന്‍ സി പ്രേം കുമാര്‍ അറിയിച്ചിരിക്കുന്നത്.
രണ്ടാം ഭാഗം എത്തുന്നുവെന്ന് വാര്‍ത്തകള്‍ പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/96movie-300x169.
jpg?resize=875%2C493&ssl=1)

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സി പ്രേം കുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍
മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം
ഭാഗം ഒരുക്കുന്നതെന്നും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/96-759-300x167.jpg?
resize=866%2C482&ssl=1)

നടന്‍ വിജയ് സേതുപതി സിനിമയ്ക്ക് സമ്മതം മൂളിയെുന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്
വന്നത്. രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന
ജാനകി ദേവിയായി തൃഷയും സിനിമയില്‍ എത്തിയിരുന്നു.
