# എന്റെ കുടുംബത്തിന് നന്മ ഉണ്ടാകാൻ കാരണം മമ്മൂട്ടി; തെസ്‌നി ഖാൻ 

- Link: https://ml.b4blaze.com/film-news/thesni-khan-about-mammootty-2
- Published: 2024-04-06T16:46:36+05:30
- Author: Suji

ബിഗ് സ്ക്രീനിലും, മിനിസ്‌ക്രീനിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് തെസ്‌നിഖാൻ,
ഇപ്പോൾ നടി തന്റെ കുടുംബത്തിനെ നന്മ ഉണ്ടാകാൻ കാരണം മമ്മൂട്ടി ആണെന്ന് തുറന്നു പറയുകയാണ്
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ മാത്രമായപ്പോഴാണ്
സീരിയലുകള്‍ ചെയ്തു തുടങ്ങിയത്. എന്നാൽ ആ വരുമാനം കോസ്റ്റിയൂമുകള്‍ക്കും യാത്രകള്‍ക്കും
മാത്രമേ തികയുള്ളൂ. എന്നാണ്  സീരിയലില്‍ നിന്ന് മോചനം എന്നൊക്കെ ചിന്തിച്ച് കരഞ്ഞിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/th1-1.jpg?resize
=593%2C329&ssl=1)

ആദ്യം തങ്ങൾ വാടക വീട്ടിലായിരുന്നു താമസം. 160 രൂപ വാടക കൊടുത്താല്‍, തനിക്ക് കിട്ടുന്ന
2000 രൂപയാണെങ്കിലും വലിയ കാര്യമായിരുന്നു.  ആ സമയത്ത് വാപ്പയ്ക്കും വരുമാനം വരുന്നുണ്ട്,
അതുകൊണ്ട് ലാവിഷ് ആയി ജീവിക്കാന്‍ കഴിയും,പക്ഷെ ഒരു വരുമാനമില്ല, എന്നാൽ ഒന്നും തികയില്ല
എന്ന അവസ്ഥ വന്നപ്പോളാണ്  പോക്കിരി രാജ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. അത് ഹിറ്റായിരുന്നു.
പിന്നീട് കാര്യസ്ഥന്‍ പോലുള്ള സിനിമകള്‍ കിട്ടിത്തുടങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mam1.jpg?resize=
1069%2C597&ssl=1)

കാര്യസ്ഥന്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അസുഖം കൂടി വാപ്പ തങ്ങളെ വിട്ടുപോയത്. 
അതുവരെയും വാടക വീട് തന്നെയായിരുന്നു താമസം. അപ്പോഴേക്കും വാടക കൂടി .എന്നാൽ തുടര്‍ച്ചയായി
മൂന്ന് നാല് സിനിമകള്‍ മമ്മൂക്കയ്‌ക്കൊപ്പം ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും
വലിയ മാറ്റ൦ ഉണ്ടായത്, ഒരിക്കല്‍  മമ്മൂക്ക തന്നെ അടുത്ത് വിളിച്ചു  ഇനിയെങ്കിലും സ്വന്തം
കാര്യം നോക്കണ൦ ജീവിതത്തിൽ എന്തെങ്കിലും മാറ്റി വയ്ക്കണമെന്നും കുടുംബത്തിന് വേണ്ടി
ജീവിച്ചിട്ട്, അവസാനം തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ബിഗ് സീറോ ആവരുതെന്നും  മമൂക്ക തന്നോട്
പറഞ്ഞു ,അതോടെ തനിക്ക് ഭയങ്കരമായ സന്തോഷവും അഭിമാനവും തോന്നി, മമ്മൂക്കയെ പോലൊരാള്‍
നമ്മുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക് നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/thesni1.jpg?resize
=775%2C408&ssl=1)