# ഇതാണ് ആ ഉത്തരം; സന്തോഷം പങ്കുവെച്ച് സ്‌നേഹ ശ്രീകുമാർ

- Link: https://ml.b4blaze.com/film-news/this-is-the-answer-sneha-sreekumar-sharing-happiness
- Published: 2023-02-10T08:51:33+05:30
- Author: Ajay

മലയാളി ഏറെ പരിചയമുള്ള താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മഴവിൽ മനോരമയിലെ മറിമായം
എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. മറിമായം എന്ന പരമ്പരയിലെ
ലോലിതനും മണ്ഡദരിയുമായി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു ഇരുവരും.സോഷ്യൽ മീഡിയയിൽ
സജീവമാണ് ഈ താരങ്ങൾ. ശ്രീയുടെ പാട്ടിന് സ്നേഹ പലപ്പോഴും ചുവടുവെക്കാറുമുണ്ട്. ഇവരുടെ
പുതിയ വ്‌ളോഗ് വൈറലാവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/mandu-1.jpg?resize
=1280%2C720&ssl=1)

വിശേഷം ഒന്നും ആയില്ലേ എന്നാണ് ആരാധകർ പലപ്പോഴും ചോദിച്ചിരുന്നത്. അത് നിങ്ങളുമായി 
പറയാനുള്ള സമയം ആയിരിക്കുന്നു. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട്
കുറച്ചായി, എങ്കിലും പറയാൻ സമയായത് ഇപ്പോഴാണെന്നും സ്‌നേഹ പറഞ്ഞു. ഒരു ഡോക്ടറെകണ്ടിട്ട്,
എല്ലാം ഓക്കെ ആയതിന് ശേഷം പറയാം എന്ന് കരുതിയാണ് ഇത് വരെ നിങ്ങളോട് പറയാതിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/mandu.jpg?resize
=1280%2C720&ssl=1)

എനിക്ക് ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. ഞങ്ങൾ അറിയുമ്പോൾ കുഞ്ഞ്
11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്സ്
അത്ര കറക്ട് ആയിരുന്നില്ല കൂടാതെ പിരീഡ്സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു.
ഒരു ദിവസം സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടു.
ഡോക്ടർ അന്ന് ബ്ലഡ് ടെസ്റ്റ് നിർദ്ദേശിച്ചു.ആ ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന്
അറിയുന്നത് എന്നാണ് സ്‌നേഹയും ശ്രീകുമാറും പറയുന്നത്.

 
