# അഭിനയിക്കാൻ ആഗ്രഹമുള്ള വേഷം ഇതാണ് ; പ്രിയ വാര്യർ പറയുന്നു!

- Link: https://ml.b4blaze.com/film-news/this-is-the-role-i-want-to-play-says-priya
- Published: 2022-12-16T14:57:39+05:30
- Author: Ajay

കണ്ണിറുക്കി ആരാധകരെ സൃഷ്ടിച്ചതാരമാണ് നടി പ്രിയ വാര്യർ. സംവിധാനയകൻ ഒമർലുലുവിന്റെ 
ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയതാരമാണ് പ്രിയ. ചിത്രത്തിലെ
മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരെ 
സൃഷ്ടിച്ചിരുന്നു പ്രിയ വാര്യർ.ഇപ്പോഴിതാ 4 ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ്
നടത്തിയിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/priyaaa.jpg?resize
=1280%2C720&ssl=1)

വലിയൊരു ഇടവേളയ്ക്ക് ശേഷം ആണ് മലയാളത്തിൽ തിരിച്ചെത്തുന്നത്. 4 ഇയേഴ്‌സിലെ അഭിനയത്തിന്
മികച്ച പ്രതികരണം ആണ് ലഭിച്ചിരുന്നു.ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ
സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്‌സ്.സർജാനോ ഖാലിദായിരുന്നു സിനിമയിലെ നായകൻ. സോഷ്യൽ
മീഡിയയിൽ സജീവമാണ് താരം.പ്രിയ വാര്യർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായിത്തീരാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/priyaaaaa.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ തനിക്ക് ചെയ്യാൻ ആഗ്രഹമുള്ളത് ഏത് തരം കഥാപാത്രങ്ങളാണ് എന്ന് വെളിപ്പെടുത്തുകയാണ്
പ്രിയ വാര്യർ.താൻ കൂടുതലും ചെയ്തിരിക്കുന്നത് അയല്പക്കത്തെ വീട്ടിലെ പെൺകുട്ടി എന്ന
ഇമേജിലുള്ള കഥാപാത്രങ്ങളാണ്. എന്നാൽ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ആണ് തനിക്ക്
താൽപര്യമെന്ന് പറയുകയാണ് താരം.ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഈ കാര്യം
വെളിപ്പെടുത്തിയത്.
