# ‘അത് ബിഗ് ബോസ് ഇത് സ്‌മോള്‍ ബോസ്’; തോല്‍വി എഫ്‌സി സിനിമയുടെ ടീസറെത്തി

- Link: https://ml.b4blaze.com/film-news/tholvi-fc-movie-teaser-released
- Published: 2023-09-14T18:16:25+05:30
- Author: Gargi

ഷറഫുദ്ദീന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തോല്‍വി എഫ്‌സി സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.
ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷന്‍
വൈഡ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് തോല്‍വി എഫ്‌സി നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീനൊപ്പം
ജോണി ആന്റണി, ജോര്‍ജ് കോര, ആശ മഠത്തില്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/tholvi.jpg?resize
=845%2C440&ssl=1)

ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോല്‍വി എഫ്സി’യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കുരുവിളയുടെ ഇളയമകന്റെ വേഷത്തില്‍ എത്തിയിരിക്കുന്നതും ജോര്‍ജ് തന്നെയാണ്.
അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രന്‍, വിശാഖ് നായര്‍, ആശ മഠത്തില്‍, ജിനു ബെന്‍, 
രഞ്ജിത്ത് ശേഖര്‍, ബാലരങ്ങളായ എവിന്‍, കെവിന്‍ എന്നിവരാണ് ‘തോല്‍വി എഫ്‌സി’യില്‍ മറ്റ്
പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ
ബാനറില്‍ എബ്രഹാം ജോസഫ് ആണ് ‘തോല്‍വി എഫ്സി’യുടെ നിര്‍മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍,
റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനില്‍ എന്നിവരാണ് ചിത്രത്തിന്റെ
സഹ നിര്‍മാതാക്കള്‍.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: ലാല്‍
കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്,
പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്.
സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, സൗണ്ട് മിക്‌സ്: ആനന്ദ് രാമചന്ദ്രന്‍, കലാസംവിധാനം:
ആഷിക് എസ്., കോസ്റ്റ്യൂം: ഗായത്രി കിഷോര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജെ.പി. മണക്കാട്,
മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്‌നര്‍ തോമസ്, വിഎഫ്എക്‌സ്: സ്റ്റുഡിയോമാക്രി,
ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ശ്രീകാന്ത് മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, കാര്‍ത്തിക്
കൃഷ്ണന്‍, റിജിന്‍ ദേവസ്യ, സ്റ്റില്‍സ്: അമല്‍ സി സദര്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്,
പിആര്‍ഒ: ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗഫിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.
