# ഞാൻ പേടിയോടെ  അഭിനയിച്ചു, എന്നാൽ പ്രേക്ഷക പ്രതികരണം ആശ്വാസമായി, ഇപ്പോൾ അതേ ആവേശത്തിലാണ്,തൃഷ 

- Link: https://ml.b4blaze.com/film-news/thrisha-about-in-acting-ponniyin-selvan
- Published: 2023-03-31T14:14:10+05:30
- Author: Suji

കഴിഞ്ഞ ദിവസം ആയിരുന്നു ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യ്തിരുന്നത്,
ഇപ്പോൾ ആരാധകർ കാത്തിരിപ്പിലാണ് ചിത്രം കാണുന്നതിനായി. ചിത്രത്തിന്റെ ആദ്യ ഭാഗവും പ്രേക്ഷകർ
ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു, എന്നാൽ ചിത്രത്തിന്റെ ആദ്യ ഭാഗത്തു അഭിനയിച്ചപ്പോൾ
തനിക്കു വല്ലാത്ത പേടി ആയിരുന്നു എന്ന് നടി പറയുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ
ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം.

ചെന്നൈയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നിരുന്നത്.
പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തു അഭിനയിക്കുമ്പോൾ എനിക്ക് വലിയ പേടി ആയിരുന്നു എന്നാൽ 
പ്രേക്ഷകർ നല്ല പ്രതികരണം പറഞ്ഞതോടു ആ ഭയം ഇല്ലാതായി,  നല്ല ആശ്വാസം തോന്നി. അതുപോലെ
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പാട്ടുകൾ, ആക്ഷനുകൾ, വെത്യസ്ത ലുക്കുകൾ, ക്ളൈമാക്സ്
എല്ലാം കൊണ്ട് സൂപ്പർഹിറ്റ് ആയിരിക്കും ചിത്രം ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ponniyin-selvan1-
1.jpg?resize=1080%2C825&ssl=1)

നിങ്ങളെ പോലെ ആവേശത്തിൽ ആണ് ഞാനും, അത് തന്നെയാണ് ഈ ട്രയിലർ സൂചിപ്പിക്കുന്നതും. ഇപ്പോൾ
എനിക്ക് ശരിക്കും ആവേശം ആണ് തൃഷ പറയുന്നു. ഏപ്രിൽ 28  നെ ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്,
തൃഷയെ പോലെ തന്നെ ആരാധകരും ഇപ്പോൾ ചിത്രം കാണുന്നതിനുള്ള ആവേശത്തിൽ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/trisha3.jpg?resize
=538%2C674&ssl=1)
