# റിലിസിന് മുന്നെ വാരിസും തുനിവും നേടിയത് കോടികൾ!

- Link: https://ml.b4blaze.com/film-news/ticke-sale-comparison-of-varisu-and-thunivu
- Published: 2023-01-10T14:47:20+05:30
- Author: Ajay

റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വാരിസും, തുനിവും നേടിയത് കോടികളെന്ന റിപ്പോർട്ടുകളആണ്
പുറത്ത് വരുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയിരിക്കുന്നത് കോടികളെന്ന് റിപ്പോർട്ടാണ്
കോളിവുഡിൽ നിന്നും എത്തുന്നത്. എച്ച വിനോദ് അജിത്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ്
തുനിവ്. വംശി പൈഡപ്പിള്ളി വിജയിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് വാരിശ്.

 വിജയ് നായകനാകുന്ന വാരിസിൽ ഇതുവരെ 7.53 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നാണ് സാക്‌നിൽക്
ഡോട്ട് കോമിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം കൂടി ബാക്കിനിൽക്കെ, 
മൊത്തം കണക്ക് 10-12 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വാരിസുവിന്റെ ആദ്യ ദിനത്തിനായി
ഗ്രോസ് 6.63 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നാണ് റിപ്പോർട്ട്.  ഏകദേശം 3.27 ലക്ഷം
ടിക്കറ്റുകളാണ് അഡ്വാൻസിൽ വിറ്റഴിച്ച്‌രിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/av.jpg?resize=1280%
2C720&ssl=1)

അജിത്തിൻറെ തുനിവിലേക്ക് വന്നാൽ റിലീസ് ദിവസത്തെ മുൻകൂർ ബുക്കിംഗിൽ മികച്ച പ്രതികരണമാണ്
ലഭിുന്നത്. ഇതുവരെ തുനിവ് തമിഴ് പതിപ്പിന്റെ 1.92 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ്
റിപ്പോർട്ട്.  3.79 കോടി നേടി. ഷോകളുടെ അവസാന എണ്ണവും മറ്റും അനുസരിച്ച് ഇനിയും ഈ കണക്കുകൾ
മാറുമെന്നാണ് പറയപ്പെടുന്നത്

 
