# സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’യുടെ റലീസ് പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/tiger-relase-date
- Published: 2022-10-15T13:19:07+05:30
- Author: Ajay

സൽമാന്റെ ഖാൻ നായകനാവുന്ന ‘ടൈഗർ’ സീരീസിലെ മൂന്നാം ചിത്രമായ ‘ടൈഗർ 3’യുടെ റിലീസ് തിയ്യതി
പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. 2023 ദീപാവലി റിലീസായാണ് ചിത്രം
തിയേറ്ററുകളിൽ എത്തുക.സൽമാൻ ഖാൻ ഇക്കാര്യം തന്റെ ടിറ്റ്വറിലൂടെ അറിയിച്ചിട്ടുണ്ട്. 
നേരത്തെ സിനിമ ബഹിഷ്‌കരിക്കണം എന്നാവിശ്യപ്പെട്ട് ബോയ്‌കോട്ട് ക്യാംപെയിൻ നടന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/tiger-2.jpg?resize
=1280%2C720&ssl=1)

2018 ലെ മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാരിനെ വിമർശിക്കുന്ന സൽമാന ഖാന്റെ വീഡിയോ
പങ്കുവച്ചാണ് ടൈഗർ 3ന് നേരെ ബോയ്‌കോട്ട് ആഹ്വാനം നടന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന 
ടൈഗർ 3 ചിത്രീകരിച്ചിരിക്കുന്നത് യുക്രൈനിലാണ്. കത്രിന കൈഫ് ആണ് സിനിമയിൽ നായികയാവുന്നത്.
ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം
നൽകുന്ന ചിത്രമാണ് ടൈഗർ3.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/tiger-3.jpg?resize
=1280%2C720&ssl=1)

നേരത്തെ ഷാരൂഖ് ഖാൻ ചിത്രം ‘ജാവനൊ’പ്പം’ ടൈഗർ 3′ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത്.
ഷാരൂഖിന്റ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ, ജോൺ എബ്രഹാം
എന്നിവരാണ് പത്താനിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പത്താൻ സംവിധാനം സിദ്ധാർത്ഥ്
ആനന്ദാണ് ചെയ്യുന്നത്.2023 ജനുവരി 25നാണ് പത്താൻ തിയേറ്ററുകളിൽ എത്തുക.നാല് വർഷത്തെ
ഇടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പത്താൻ. സിനിമ ആക്ഷൻ ത്രില്ലർ
വിഭാഗത്തിൽപ്പെടുന്നതാണ്.ആദിത്യ ചോപ്രയയാണ് ഷാരൂഖ് ഖാന്റെ പത്താന്റെ നിർമാതാവ്‌
