# അങ്ങനെ കാണിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല..!! നടിയുടെ പോസ്റ്റ് വൈറലാകുന്നു…!

- Link: https://ml.b4blaze.com/film-news/tillotama-shome-viral-instagram-post
- Published: 2022-01-20T15:18:25+05:30
- Author: Rahul

നാടകവേദികളിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് തിലോത്തമ ഷോം. കൊല്‍ക്കത്ത സ്വദേശിയായ
തിലോത്തമ ഇതിനോടകം തന്നെ ഹോളിവുഡ്, ബോളിവുഡ്, സിനിമാ മേഖലകളില്‍ എല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ സിനിമയില്‍ കാഴ്ച്ചവെച്ച താരം ഇന്ത്യന്‍ സിനിമയിലെ മികച്ച
സഹനടിമാരില്‍ ഒരാളാണ്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് 
സോഷ്യല്‍ മീ
 ഡിയയില്‍ നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/thilothama1-300x169.
jpg?resize=872%2C491&ssl=1)

ഇന്‍സ്റ്റഗ്രാമില്‍ രോമാവൃതമായ കൈയിടുക്ക് ചിത്രം പങ്കുവെച്ചതോടെയാണ് തിലോത്തമ ഷോം 
വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്. രോമാവൃതമായ സ്ത്രീശരീരത്തോട് മുഖം തിരിയ്ക്കുന്ന
പ്രവണതയ്‌ക്കെതിരെ തന്റെ നിലപാട് അറിയിച്ചാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തന്റെ
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ഫോട്ടോയും അതോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..”ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്.
ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ
കാര്യം.

[https://www.instagram.com/p/CY5lWfjNWAz/?utm_source=ig_web_copy_link](https://www.instagram.com/p/CY5lWfjNWAz/?utm_source=ig_web_copy_link)

ഒരു ഹലോ പറയുന്നത് പോലെ. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.
എന്തുകൊണ്ടെന്നാല്‍ എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു. യുക്തിയ്ക്ക്
നിരക്കാത്ത ഒന്ന്, നിശ്ശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്നത്. ഈ ടീ 
ഷര്‍ട്ട് കുറച്ച് ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ്.
ഓ എന്റെ രോമങ്ങളെ കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല.
ഞാന്‍ ചിലപ്പോള്‍ വാക്‌സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും, ശുഭദിനം, എന്നാണ്
ചിത്രത്തോടൊപ്പം തിലോത്തമ കുറിച്ചിരിക്കുന്നത്. ഒരുപാട് പേര്‍ തിലോത്തമയെ താരത്തനെ 
പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട് എങ്കിലും കമന്റ് ബോക്‌സില്‍ വിമര്‍ശനം ഉയര്‍ത്തുന്നവരുടെ
എണ്ണവും കുറവല്ല.
