# താനും ഒരു പ്രളയ ബാധിതനാണ്, 2018  ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടൻ ടിനി ടോം 

- Link: https://ml.b4blaze.com/film-news/tini-tom-about-in-2018-movie
- Published: 2023-05-13T16:27:55+05:30
- Author: Suji

ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത പ്രളയത്തെ പ്രധിനിധികരിച്ചു കൊണ്ടുള്ള ചിത്രം ‘2018’ 
ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേഷകപ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ 
പ്രശ്മാസിച്ചുകൊണ്ടു നടൻ ടിനി ടോം രംഗത്തു എത്തിയിരിക്കുകയാണ്. തനിക്കും ഈ 2018 മറക്കാൻ
കഴിയില്ല കാരണം താനും ഒരു പ്രളയബാധിതൻ ആണ് ടിനി ടോം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/20181.jpg?resize
=489%2C361&ssl=1)

2018  സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബസമേതം കാണാൻ
സാധിച്ചത് ഇന്നലെയാണ്, ആ ഒരു വര്ഷം ഞാൻ മറക്കാൻ ശ്രമിക്കുന്നതാണ് കാരണം ഞാനും ഒരു പ്രളയ
ബാധിതാനാണ്. എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് അവിടുന്നിന്നും വീണ്ടും ജീവിതം തുടങ്ങി, സിനിമ
എനിക്ക് ഒരുപാടു വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു
നിന്ന് ലഹരി നമ്മൾക്ക് ഒരുപാട് സന്തോഷം നൽകുന്നു .

ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആണ് നമ്മൾ മതവും രാഷ്ട്രിയവും മറന്നു ഒന്നായി മാറുന്നത്, 
ഈ സിനിമയിൽ നമ്മൾ ഒന്നാണ്, ഇതുപോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ ടിനി ടോം കുറിച്ച്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tini2-1.jpg?resize
=623%2C350&ssl=1)
