# ടിനി ടോം എന്നുള്ള തൻറെ പേര് കാരണം ഒരുപാടു അബ്ദങ്ങളിൽ ചെന്ന് ചാടാറുണ്ട് നടൻ പറയുന്നു 

- Link: https://ml.b4blaze.com/film-news/tini-tom-about-in-name-issue
- Published: 2023-05-12T10:10:50+05:30
- Author: Suji

സോഷ്യൽ മീഡിയിൽ ഈ അടുത്തിടയിൽ നിരവധി വിമർശനങ്ങൾ ഉണ്ടാകാറുള്ള താരമാണ് ടിനി ടോം. ഇപ്പോൾ
താരം തന്റെ പേര് കാരണം ഒരുപാടു അബ്ദങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് കൗമുദി
മൂവീസിനു നൽകിയ അഭിമുഖ്ത്തിൽ, ടിനി ടോം എന്നുള്ള തന്റെ പേര് ഒരു വെറൈറ്റി നെയിം ആണ്,
ഒരുപാട് ആളുകൾക്കില്ലാത്ത ഒരു പേര് ആണ് ടിനി ടോം, എന്നാൽ അത് ഒരുപാടു അബദ്ധത്തിൽ ചെന്ന്
പെടാറുണ്ട് എന്നാണ് നടൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tini1.jpg?resize
=623%2C350&ssl=1)

പേരിലെ സാമ്യത കൊണ്ട് പലപ്പോഴും ആളുകൾ വിചാരിച്ചിരിക്കുന്നത് റിമി ടോമി എന്റെ ഭാര്യയാണ്
എന്നതാണ്, അതുപോലെ ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ രണ്ടു പള്ളീലച്ചൻമാർ 
വരുന്നുണ്ട് അവർ തന്നെ കാണാമെന്ന് പറയുന്നു എന്ന രീതിയിൽ സുഹൃത്തു പറഞ്ഞപ്പോൾ തൻ ഓക്കേ
എന്ന് പറഞ്ഞു, അവർ വന്നു കഴിഞ്ഞപ്പോൾ എന്നെ കണ്ടിട്ടും അവർ മറ്റാരെയോ തിരയുന്നതുപോലെ
എനിക്ക് തോന്നി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/rimi1.jpg?resize
=1080%2C1350&ssl=1)

അപ്പോളാണ് എനിക്കു മനസിലായത് അവർ തിരയുന്നത് ഗായിക റിമി ടോമി ആണെന്, അവർ റിമിയുടെ ആരധകരാണ്,
അവർക്ക്  പേര് മാറിപോയതാണെന്നു അതാണ് സത്യം, എന്റെ മുഖം ആകെ ചമ്മിപ്പോയ അവസ്ഥആയി നടൻ
പറയുന്നു. അതുപോലെ ഒരിക്കൽ ശ്രീലങ്കയിൽ ചെന്നപ്പോൾ ഒരാൾ പറഞ്ഞു ഭാര്യ ദുബായിൽ നില്കുന്ന
എന്ന്, പിന്നീട് മനസിലായി അത് റിമി ആണെന്നു, ഒരു പേര് വരുത്തി വെക്കുന്ന ഗുലുമാൽ ഒന്നും
പറയേണ്ട ടിനി ടോം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tini2.jpg?resize
=600%2C338&ssl=1)
