# സിനിമയില്‍ എത്തിയപ്പോള്‍ മമ്മൂക്ക നല്‍കിയ ആ വലിയ ഉപദേശം! നിനക്ക് അത് സംഭവിക്കരുത്! മനസ്സ് തുറന്ന് ടിനിടോം

- Link: https://ml.b4blaze.com/film-news/tini-tom-about-mammootty
- Published: 2022-09-01T09:33:49+05:30
- Author: B4blaze News Desk

താന്‍ സിനിമാലോകത്തേക്ക് എത്തിയപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് നടന്‍
ടിനിടോം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വനിതയ്ക്ക് അനുവദിച്ച് നല്‍കിയ
അഭിമുഖത്തിലാണ് ടിനിടോം മമ്മൂക്ക തനിക്ക് നല്‍കിയ ആ വലിയ ഉപദേശത്തെ കുറിച്ച് തുറന്ന്
പറഞ്ഞത്. ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. സിനിമയിലേക്ക് എത്തിയപ്പോള്‍
ഒരു സഹോദരന്‍ പറഞ്ഞ് തരുന്നതുപോലെ അദ്ദേഹം തന്നോട് പറഞ്ഞത് കുടുംബ ജീവിതത്തിന് പ്രാധാന്യം
നല്‍കുന്നതിനെ കുറിച്ചാണ്.

![Mammootty50](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Mammootty50.
jpg?resize=666%2C720&ssl=1)

നടനായാലും വീട്ടില്‍ ചെന്ന് കയറുമ്പോള്‍ നീ ഒരു കുടുംബനാഥനാണ് എന്ന് അദ്ദേഹം എന്നെ 
ഓര്‍മ്മിപ്പിച്ചു..അല്ലാതെ ആ സിനിമ തരാം.. മറ്റൊരു സിനിമയില്‍ ചാന്‍സ് വാങ്ങിത്തരാം
ഈ സിനിമ നീ കാണണം എന്നൊന്നു അല്ല എന്നോട് പറഞ്ഞത്. ഒരു സഹോദരന്‍ നല്‍കുന്നത് പോലെ ആയിരുന്നു
മമ്മൂക്ക എനിക്ക് നല്‍കിയ ആ വലിയ ഉപദേശം എന്ന് ടിനിടോം പറയുന്നു. എത്ര സിനിമാക്കാര്‍
ഇവിടെ സന്തോഷമായി ജീവിക്കുന്നുണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/post-about-tini-
tom.gif?resize=960%2C540&ssl=1)

എന്ന് ചോദിച്ച അദ്ദേഹം എന്നോട് ഒരു കണക്കെടുക്കാന്‍ പറഞ്ഞു.. പലര്‍ക്കും കുടുംബ ജീവതത്തില്‍
പല പ്രശ്‌നങ്ങളാണ് അത് നിനക്ക് ഉണ്ടാവരുത്.. അത് ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നും അദ്ദേഹം
എന്നോട് പറഞ്ഞു.. അത് മമ്മൂക്കയുടെ പക്കല്‍നിന്ന് ലഭിച്ച വലിയൊരു ഉപദേശമാണ് എന്നും 
ടിനിടോം പറയുന്നു. മിമിക്രിയിലൂടെയാണ് ടിനി ടോം സിനിമാ ലോകത്തേക്ക് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/tini-tom.jpg?resize
=696%2C522&ssl=1)

ഇതിനോടകം തന്നെ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ താരം മലയാള സിനിമകളില്‍ ചെയ്തിട്ടുണ്ട്.
ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും എത്തുന്ന വ്യക്തിയാണ് ടിനി ടോം.
