# അന്ന് മോഹൻലാൽ ആരാധകൻ വന്നു മമ്മൂക്കയുടെ സെറ്റിൽ അലമ്പുണ്ടാക്കി! സംഭവത്തെ കുറിച്ച് ടിനി ടോം 

- Link: https://ml.b4blaze.com/film-news/tini-tom-about-mohanlal-fans-and-mammootty-fans
- Published: 2024-02-01T11:50:41+05:30
- Author: Sreekumar

ഇന്ന് മലയാള സിനിമയിൽ നില നിൽക്കുന്ന ഒരു പ്രതിസന്ധിയാണ് മോഹൻലാൽ ഫാൻസും, മമ്മൂട്ടി
ഫാൻസും തമ്മിലുള്ള ഫാൻ ഫൈറ്റ്സ്, മുൻപ് നേരിട്ടുള്ള വാക്കുകൾ കൊണ്ടാണെകിൽ ഇപ്പോൾ സോഷ്യൽ
മീഡിയ വഴിയാണ്, ഇതിനു തെളിവാണ് ഇപ്പോൾ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ, ഈ ഒരു വേളയിൽ
നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതും. ഒരിക്കൽ ലാലേട്ടന്റെ
കടുത്ത ആരാധകൻ മമ്മൂക്കയുടെ സെറ്റിൽ കാണിച്ച അലമ്പ് ടിനി ടോം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tini1.jpeg?resize
=800%2C448&ssl=1)

മമ്മൂക്കയുടെ മംഗ്ളീഷ് എന്ന ചിത്രത്തിനിടയിലായിരുന്നു സംഭവം, ഒരാൾ ആ സെറ്റിൽ വന്നു 
എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു, ഞാനും ഇത് ശ്രെദ്ധിക്കുന്നുണ്ട്, അവൻ എന്റെ 
അടുത്ത് ചോദിച്ചു ചേട്ടൻ മമ്മൂട്ടിയുടെ ആളല്ലേ, കാരണം ചേട്ടൻ മമ്മൂട്ടിയെ പുകഴ്ത്തി
പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ലാലേട്ടനെ കുറിച്ച് ഒന്നും പറയില്ലല്ലോ അപ്പോൾ എനിക്ക്
മനസിലായി ഇവൻ ലാലേട്ടന്റെ ആരാധകൻ ആണെന്ന്, ഞാൻ അവനോടു പറഞ്ഞു അല്ല ഞാൻ ലാലേട്ടൻ ആരാധകൻ
ആണെന്ന് വെറുതെ തള്ളി ടിനി ടോം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tini2.jpg?resize
=1200%2C675&ssl=1)

അവൻ ആ സമയത്തു വിളിച്ചു പറയുന്നുണ്ട് ലാലേട്ടന്റെ പെരുച്ചാഴി കാണാൻ ഒരു വണ്ടി ആളുകളെ
വിടണമെന്ന് അപ്പോൾ ആണ് എനിക്ക് മനസിലായത് ഇവാൻ മോഹൻലാൽ ഫാൻസിന്റെ സെക്രട്ടറി ആണെന്ന്,
ആ പടത്തിൽ ഒരു സായിപ്പുണ്ട്. മമ്മൂക്കയെ കാണിച്ച് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ പൊട്ടിയിട്ടുണ്ട്,
ലാലേട്ടനാണ് ഇവിടത്തെ ആളെന്ന് സായിപ്പിനെ പറഞ്ഞ് പഠിപ്പിച്ചു. മമ്മൂക്ക ഇതറിയുന്നില്ല.
മമ്മൂക്ക അവിടെ വന്നിരുന്നപ്പോൾ സായ്പ്പ് നിങ്ങളുടെ നിരവധി സിനിമകൾ പരാജയപ്പെട്ടോ എന്ന്
ചോദിച്ചു. ആ സമയത്ത് ഇമ്മാനുവൽ എന്ന സിനിമ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. ആരാടാ 
എന്റെ പടം പൊട്ടിയെന്ന് പറഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചു. ഇവൻ ഒറ്റയോട്ടം. ശരിക്കും 
ഒരു ഭ്രാന്തൻ ആരാധകൻ ടിനി ടോം പറയുന്നു
