# ‘ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, നീയൊരു വിദേശ യാത്രയിൽ…’; ഹൃദയം തൊട്ട് ടിനിയുടെ കുറിപ്പ്

- Link: https://ml.b4blaze.com/film-news/tini-tom-shares-subi-suresh-memory
- Published: 2024-02-22T17:03:45+05:30
- Author: Anu

മലയാളിക്കായി ചിരിമാല തീർത്ത ബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. നിരവധി താരങ്ങൾ താരത്തിന്റെ
ഓർമ്മകൾ പങ്കുവെച്ചു. നടൻ ടിനി ടോം പങ്കുവെച്ച ഹ‍‍ൃദയം തൊടുന്ന കുറിപ്പ് ആരാധകരെയും
കണ്ണീരിലാഴ്ത്തി.

ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടയ്‌ക്കു വരുന്ന 
നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം
എന്നാണ് ടിനി കുറിച്ചത്.
  ടിനിയുടെ കുറിപ്പ് ഇങ്ങനെ സുബി …സഹോദരി ..നീ പോയിട്ടു ഒരു
വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു
വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന്
ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു
നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..definitely we will meet at that
beautiful shore.
