# ടിനു പാപ്പച്ചനൊപ്പം മോഹൻലാലിന്റെ ഒരു  ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ഉടൻ എത്തുന്നു 

- Link: https://ml.b4blaze.com/film-news/tinu-pappachan-and-mohnalal-new-movie
- Published: 2023-02-08T11:35:36+05:30
- Author: Suji

ഇപ്പോൾ പ്രേക്ഷകർക്ക്‌ സന്തോഷം തരുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയിൽ എത്തുന്നത്. ടിനു
പാപ്പച്ചൻ ഒപ്പം മോഹൻലാലിന്റെ  ഒരു  പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ഉടൻ എത്തുന്നു എന്നാണ്,
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ടിനുവിനൊപ്പം തെലുങ്ക് താരം വിജയ് ദേവരാകൊണ്ടയുടെ ചിത്രം
വൈറൽ ആയി മാറിയിരുന്നു. മോഹൻലാൽ ചിത്രമായ മലൈകോട്ടൈ വാലിബനിൽ ഒരു വേഷത്തിൽ വിജയും എത്തുമോ
എന്നുള്ള വിശേഷം ആയിരുന്നു ഈ ചിത്രം കണ്ടു ചർച്ച ആയത്.

എന്നാൽ ടിനു മറ്റൊരു വർക്കിനെ ഹൈദരാബാദിൽ എത്തിയതായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
ഇപ്പോൾ പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രിമൂവി  മേക്കേഴ്‌സും , ടിനുവും ചേർന്ന് 
മോഹലാലുമായി ഒരു പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞിരിക്കുകയാണ്
എന്നുള്ള വാർത്തയാണ് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/tinu-pappachan2.
jpg?resize=1025%2C614&ssl=1)

ഈ മൈത്രി മേക്കേഴ്സ്ന്റെ കൂടെ ജനതഗ്യാരേജ് എന്ന ചിത്രത്തിലും മോഹൻലാൽ മുൻപ് അഭിനയിച്ചിരുന്നു.
ഇപ്പോൾ ടിനു പാപ്പച്ചൻ, മോഹൻലാൽ ടീമിനൊപ്പം വരുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് 
പ്രേക്ഷകരും. ചിത്രം 2023 അവസാനത്തോടെ മാത്രമേ റിലീസ് ആവുകയുള്ളൂ എന്നും പറയുന്നു. 
ഇതൊരു ബിഗ് ബഡ്‌ജറ്റ്‌ ആക്ഷൻ ചിത്രം തന്നെയാണ് എന്നും റിപോർട്ടുകൾ പറയുന്നുണ്ട്, ചിത്രത്തെ
കുറിച്ച് വിശദവിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തു വിടുന്നതായിരിക്കും. എന്തായലും
ഒരു ബിഗ ബഡ്‌ജറ്റ്‌ ആക്ഷൻ ത്രില്ലർ ചിത്രം ആണ് ഇരുവരുടയും അണിയറയിൽ ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/tinu-pappachan3.
jpg?resize=705%2C398&ssl=1)
