# ‘തലൈവര്‍ 170’ ടി ജെ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്ത് നായകനാവുന്നു!

- Link: https://ml.b4blaze.com/film-news/tj-gnanavel-direct-next-move-hero-rajanikanth
- Published: 2023-03-02T12:00:18+05:30
- Author: Rahul

സൂപ്പര്‍ സ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. ടി ജെ
ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റിലാണ് രജനികാന്ത് നായകനായി എ്ത്തുന്നത്. ‘ജയ് ഭീം’ 
എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേലന്‍.’തലൈവര്‍ 170′ എന്നാണ് ചിത്രത്തിന്
താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/rajanikanth-1-.jpg?
resize=1200%2C628&ssl=1)

ലൈക്ക പ്രൊഡക്ഷന്‍സ് ആയിരിക്കും തലൈവര്‍ 170 എന്ന രജനികാന്ത് ചിത്രം നിര്‍മിക്കുക.
അതേ സമയം ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. 
സിനിമയുടെ സംഗീത സംവിധായകന്‍ അനിരുദ്ധ് ആയിരിക്കും. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണ
തിരക്കിലാണ് രജനികാന്ത്.നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/njana-vel.jpg?resize
=1280%2C720&ssl=1)

ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ്കുമാറും വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു.
സിനിമയില്‍ തമന്നയും രമ്യാ കൃഷ്ണനും നായികമാര്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി
മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ
വേഷത്തിലാണ് രജനി എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ്
കാര്‍ത്തിക് കണ്ണനും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് സ്റ്റണ്ട് ശിവയാണ് .

> We are feeling honoured to announce our next association with “Superstar” [@rajinikanth](https://twitter.com/rajinikanth?ref_src=twsrc%5Etfw)????
> for [#Thalaivar170](https://twitter.com/hashtag/Thalaivar170?src=hash&ref_src=twsrc%5Etfw)????
> Directed by critically acclaimed [@tjgnan](https://twitter.com/tjgnan?ref_src=twsrc%5Etfw)????
> Music by the sensational “Rockstar” [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw)????
> ???? [@gkmtamilkumaran](https://twitter.com/gkmtamilkumaran?ref_src=twsrc%5Etfw)
> ????
> [@LycaProductions](https://twitter.com/LycaProductions?ref_src=twsrc%5Etfw) [#Subaskaran](https://twitter.com/hashtag/Subaskaran?src=hash&ref_src=twsrc%5Etfw)
> [#தலைவர்170](https://twitter.com/hashtag/%E0%AE%A4%E0%AE%B2%E0%AF%88%E0%AE%B5%E0%AE%B0%E0%AF%8D170?src=hash&ref_src=twsrc%5Etfw)????
> [pic.twitter.com/DYg3aSeAi5](https://t.co/DYg3aSeAi5)
> — Lyca Productions (@LycaProductions) [March 2, 2023](https://twitter.com/LycaProductions/status/1631157410797850625?ref_src=twsrc%5Etfw)
