# അവതാരകയുടെ പരാതി;ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

- Link: https://ml.b4blaze.com/film-news/tommorow-sreenath-bhasi-questioned
- Published: 2022-09-25T09:34:10+05:30
- Author: Ajay

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകയോട് അപമര്യാദയായി പെറുമാറിയ നടൻ ശ്രീനാഥ് ഭാസിയെ
പോലീസ്തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. കൊച്ചിയിലെ മരട് പോലീസ് സ്‌റ്റേഷനിൽ വെച്ചാവും 
നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക.സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പിലാണ് നടനെതിരെ
പോലീസ് കേസെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/SREE-2.jpg?resize
=1280%2C720&ssl=1)

അതേ സമയം പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിലെ
ഹോട്ടലിൽ വച്ചു നടന്ന പരിപാടിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.കൊച്ചിയിൽ
തന്റെ പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം അവതാരകയെ അപമാനിക്കുകയും
ഭീഷിണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/chattambi-2.jpg?
resize=1280%2C720&ssl=1)

പ്രമോഷൻ പരിപാടിക്കിടെ അവതാരകയുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി സഭ്യമല്ലാത്ത
ഭാഷയിൽ പെരുമാറുകയാണ് ചെയ്തത്.താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ്
ഭാസി മോശമായി പെരുമാറിയതായി അവതാരക തന്‌റെ പരാതിയിൽ പറയുന്നുണ്ട്.അതേസമയും അവതാരക സംസ്ഥാന
വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്

 

 
