# ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു;മനോഹരമായ കുറിപ്പ് പങ്കുവെച്ച് ടൊവീനോ!!

- Link: https://ml.b4blaze.com/film-news/tovino-about-arm
- Published: 2023-03-04T12:37:17+05:30
- Author: Rahul

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.ചിത്രത്തിൻറെ
ചിത്രീകരണം പൂർത്തിയായി എന്നറിയിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്
ടൊവിനോ തോമസ്.ഓരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/arm.jpg?resize=1280%
2C720&ssl=1)

110 ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുന്നത്.
കരിയറിൽ ആദ്യമായി ടൊവിനോ ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം 
മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു
എന്നിങ്ങനെയാണ് താരത്തിന്റെ കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ
കടന്നുപോകുന്ന ചിത്രമാണത്

 അജയൻറെ രണ്ടാം മോഷണത്തെ സംബന്ധിച്ച് ‘ഇതിഹാസം’ തുടക്കക്കാരെ സംബന്ധിച്ച് ചെറിയ ഒരു
വാക്ക് അല്ല.ഇതൊരു പിരീയിഡ് സിനിമയാണ്; അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച്
ജീവിതത്തേക്കാൾ വലുതായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് സ്വയം പരിവർത്തനം 
ചെയ്യപ്പെട്ട ഒരു വ്യക്തിയെപോലെയാണ് എനിക്ക് അനുഭവപ്പെടുന്നതെന്നുമാണ് ചിത്രീകരണനുഭവത്തെ
കുറിച്ച് ടൊവീനോ പറഞ്ഞത്
