# നല്ല ഓര്‍മ്മകളില്ല..!! മുന്നില്‍ വരുന്നത് കഷ്ടപ്പാടുകള്‍ മാത്രം…മിന്നല്‍ മുരളിയെ കുറിച്ച് ടോവിനോയുടെ പുതിയ വെളിപ്പെടുത്തല്‍!

- Link: https://ml.b4blaze.com/film-news/tovino-about-minnal-murali
- Published: 2022-01-11T14:36:23+05:30
- Author: Rahul

മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ടോവിനോ തോമസ്. 
ഒരുപാട് ഹിറ്റ് സിനിമകള്‍ ഈ നടന്‍ നായകനായി മലയാള സിനിമയ്ക്ക് ലഭിച്ചു കഴിഞ്ഞു. എന്നാല്‍
ഈ വിജയമൊന്നും പെട്ടെന്ന് ഉണ്ടായതല്ല എന്ന് ഒരിക്കല്‍ കൂടി തന്റെ ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ്
ടോവിനോ. ഇന്ന് മലയാള സിനിമയുടെ ഔദ്യോഗിക സൂപ്പര്‍ ഹീറോ ആണ് ടൊവിനോ തോമസ്. ബേസില്‍ 
ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മിന്നല്‍ മുരളി കുറിച്ച് നടന് ടോവിനോ വെളിപ്പെടുത്തിയ
ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിന്നല്‍ മുരളിയുടെ
ഷൂട്ടിങ് സമയത്തുള്ള നല്ല ഓര്‍മകള്‍ വളരെ കുറച്ച് ആണെന്നും, ഓര്‍മ വരുന്നത് ഒരുപാട്
കഷ്ടപ്പാടുകള്‍ ആണെന്നും ടൊവിനോ തോമസ് പറയുന്നു. പല പ്രതിസന്ധികളിലൂടെയും ആണ് ഷൂട്ടിങ്
നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/minnal-murali-movie-
300x160.jpg?resize=1007%2C537&ssl=1)

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
 രണ്ടാം കൊവിഡ് തരംഗത്തിന് ഇടയിലായിരുന്നു ഷൂട്ടിങ്.
വളരെ അധികം വെല്ലുവിളിയായിരുന്നു ആ സമയത്ത് ഷൂട്ടിങ് നടത്തുക എന്നത്. കൊവിഡ് സമയത്ത്
ചിത്രീകരിച്ച മറ്റെല്ലാ സിനിമകളെയും പോലെ മിന്നല്‍ മുരളിയ്ക്കും കൊവിഡ് രണ്ടാം തരംഗം
വെല്ലുവിളി തന്നെയായിരുന്നു. കൊവിഡ് സമയമായതിനാല്‍ ചില ഘട്ടങ്ങളില്‍ ഷൂട്ടിങ് നിര്‍ത്തി
വയ്‌ക്കേണ്ടി വന്നു. എന്നാല്‍ അപ്പോഴും തന്റെ ശരീരം അതേ പടി തന്നെ നിലനിര്‍ത്തേണ്ടത്
ഉണ്ട്. ജിമ്മുകളൊന്നും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ വീട്ടില്‍
ഹോം ജിം തന്നെ സ്ഥാപിക്കേണ്ടി വന്നു. അതുകൊണ്ട് എനിക്ക് ജീവിതത്തില്‍ കൂടുതല്‍ അച്ചടക്കം
വന്നു എന്നാണ് ടൊവിനോ പറയുന്നത്. അതിനിടയില്‍ മിന്നല്‍ മുരളിയുടെ ലൊക്കേഷന്‍ തീ വച്ച്
നശിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് ലൊക്കേഷന്‍ മാറ്റി സ്ഥാപിക്കേണ്ടി
വന്നു. അതും ശ്രമകരമായിരുന്നു. അത്തരത്തില്‍ മിന്നല്‍ മുരളിയുടെ ഷൂട്ടിങ് സമയത്തെ നല്ല
ഓര്‍മകള്‍ വളരെ കുറച്ച് മാത്രമാണ് എന്ന് ടോവിനോ.
