# ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയാണെന്ന് കരുതിയോ..? നിങ്ങള്‍ക്ക് തെറ്റി!!

- Link: https://ml.b4blaze.com/film-news/tovino-again-with-minnal-murali-team
- Published: 2022-01-15T13:07:56+05:30
- Author: Rahul

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഹീറോ ആണ് കുറുക്കന്‍മൂലയിലെ മിന്നല്‍
മുരളി. ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രം തൊട്ട് ആ സിനിമയില്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും
ഹിറ്റായി മാറിയപ്പോള്‍ ബേസില്‍ ജോസഫിന്റെ സംവിധാനവും ഹിറ്റായി മാറുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/minnal-murali-movie-
300x160.jpg?resize=1009%2C538&ssl=1)

ഇപ്പോഴിതാ അതേ ടീമിന്റെ പുതിയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
മിന്നല്‍ മുരളി ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക്
ആവേശമാണ്. കാരണം പ്രേക്ഷകര്‍ക്കിടയില്‍ അത്രയും സ്വീകാര്യത ലഭിച്ച ഒരു ചിത്രമായിരുന്നു
മിന്നല്‍ മുരളി. അതേ ടീമിനൊപ്പം ഇരിക്കുന്ന ഫോട്ടോ നടന്‍ ടോവിനോ തന്നെയാണ് തന്റെ സോഷ്യല്‍
മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. സംവിധായകന്‍ ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം,
ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍
പങ്കുവച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/271800963_479188853568557_1092246451412623420_n-
300x238.jpg?resize=895%2C710&ssl=1)

ഇത് മിന്നല്‍ മുരളിയുടെ സെറ്റിലെ ഫോട്ടോ ആണെന്ന് നിങ്ങള്‍ക്ക് തെറ്റി എന്നാണ ടോവിനോ
പറയുന്നത്. ”ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക്
തെറ്റി. ഇത് മിന്നല്‍ മുരളിക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രത്തിന്റെ ബംഗ്‌ളൂരുവിലെ സെറ്റില്‍
വെച്ചെടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി.””
മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്റെ സഹതാരമായി, മിന്നല്‍ മുരളിയിലെ സഹതാരം ഞങ്ങളോടൊപ്പം
ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ എത്തിയതാണ്. ആളുകള്‍ സിനിമ ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍,
ഇത് സംഭവിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു” എന്നാണ് ടൊവിനോ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
