# ടൊവിനോയും ദര്‍ശനയും ഒന്നിക്കുന്ന ഡിയര്‍ ഫ്രണ്ട് ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/tovino-darshana-dear-friend-teaser-released
- Published: 2022-05-12T18:54:33+05:30
- Author: Gargi

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ടിന്റെ ടീസര്‍ 
പുറത്ത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന
ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. മായാനദിക്ക് ശേഷം ടൊവിനോ തോമസും ദര്‍ശന
രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മായാനദിയില്‍ ചെറിയ വേഷത്തിലാണ്
ദര്‍ശന എത്തിയത്, ടൊവിനോയുമായി കോമ്പിനേഷന്‍ രംഗങ്ങളും ഉണ്ടായിരുന്നില്ല.

![tovino-interview](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
tovino-thomas-interview.jpg?resize=696%2C457&ssl=1)

എന്നാല്‍ ഡിയര്‍ ഫ്രണ്ടില്‍ ഇരുവരും പ്രധാന വേഷങ്ങളിലാണെത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ്
സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷൈജു 
ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ്
എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/fahadhfaasilandvineethkumar-
10-1484022884.jpg?resize=600%2C450&ssl=1)

ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ
ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത്
കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തിലെ
നായകന്‍. ഡിയര്‍ ഫ്രണ്ട് ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
