# ടോവിനോ-സൗബിന്‍ ചിത്രം ‘നടികര്‍ തിലകം’ ഷൂട്ടിംഗ് പൂര്‍ത്തിയായി!!

- Link: https://ml.b4blaze.com/film-news/tovino-soubin-movie-nadikarthilakam-movie-pack
- Published: 2024-01-06T20:21:02+05:30
- Author: Anu

ടോവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘നടികര്‍ തിലകം.
ലാല്‍ ജൂനിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ
എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  ഇപ്പോഴിതാ ചിത്രത്തിന്റെ
പാക്കപ്പ് ആയ സന്തോഷമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ആറുമാസം എടുത്താണ്
നടികര്‍ തിലകത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 100 ദിവസത്തെ ഷൂട്ടുകൊണ്ടാണ് ചിത്രം
പൂര്‍ത്തിയാക്കിയത്. ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ 30 
ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 
ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്
ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രി മൂവി
മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍
എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബാല എന്ന കഥാപാത്രമായാണ്
സൗബിന്‍ എത്തുന്നത്. ടോവിനോ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ്
എത്തുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
