# ആക്രമിക്കപ്പെട്ട നടിക്ക് നീതി നൽകേണ്ടത് കോടതിയാണ് ‘അമ്മ സംഘടനയല്ല ടോവിനോ തോമസ് !!

- Link: https://ml.b4blaze.com/film-news/tovino-thomas-about-dileep-case
- Published: 2022-02-21T13:29:57+05:30
- Author: Rahul

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ
ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി 
മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത
ഒരു നടനാണ് ടോവിനോ തോമസ്. സിനിമക്ക് പുറമെ സോഷ്യൽ ലോകത്തും സജീവമായ താരം തന്റെ സിനിമ
വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Tovino-Thomas-injured.
jpg?resize=800%2C600&ssl=1)

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട
സംഭവത്തിലാണ് താരത്തിന്റെ പ്രതികരണം. അതിജീവിതക്ക് നീതി ലഭിക്കാൻ ‘അമ്മ സംഘടനയെ ചോദ്യം
ചെയ്യുന്നതിനേക്കാൾ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം എന്ന് ടോവിനോ തോമസ്. അമ്മയിൽ
തീരുമാനങ്ങൾ എടുക്കുന്നത് താൻ അല്ലെന്നും എന്നാൽ തന്റെ അഭിപ്രായം പറയുമെന്നും ടോവിനോ
പറയുന്നു. സംവിധായകൻ ആഷിക് അബുവും ടോവിനോക്ക് ഒപ്പം ഉണ്ടായിരുന്നു. അമ്മയിൽ അമ്മയിൽ
തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ അല്ല. എനിക്ക് സംസാരിക്കാൻ ഒരു വേദി കിട്ടിയത് തന്നെ 
ഒരു ഭാഗ്യം.

എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും ഞാൻ എന്റെ അഭിപ്രായം പറയും അതിൽ നിന്നും വ്യത്യസ്ത
അഭിപ്രായം ഉണ്ടാകും എനിക്ക് അറിയാത്ത വശങ്ങൾ ഉണ്ടാകും എനിക്ക് തോന്നുന്ന കാര്യങ്ങൾ 
അവിടെ പറയാം. അതിജീവിതക്ക് നീതി വൈകുന്നതിൽ ‘അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനേക്കാൾ
കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം.
