# അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്ന് ടൊവിനോ

- Link: https://ml.b4blaze.com/film-news/tovino-thomas-about-his-acting-and-career
- Published: 2022-03-04T20:26:43+05:30
- Author: Gargi

കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തി കൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ്
ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത
 ‘മിന്നല്‍ മുരളി’എന്ന ചിത്രത്തിന് ശേഷം
പാന്‍ ഇന്ത്യന്‍ ഹീറോയായി താരം മാറി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Tovino_Thomas-.jpeg?
resize=1040%2C1300&ssl=1)

ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ യുവനടനെ. അതേസമയം അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും
ആലോചിച്ചിട്ടുണ്ടെന്നാണ് താരം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/tovino-thomas.jpg?
resize=1280%2C720&ssl=1)

‘നമ്മളെ പോലെയാകണമെന്ന് പറഞ്ഞ് കമന്റുകളൊക്കെ കാണാറുണ്ട്. മറ്റെല്ലാവരെയും പോലെ പ്രശ്നങ്ങളും
ടെന്‍ഷനുമൊക്കെയുള്ള ആളാണ് ഞാനും. ധാരാളം ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങളുമൊക്കെയുള്ള
മേഖലയാണിത്. ഒരു സിനിമ റിലീസാകുമ്പോഴേക്കും ആയുസില്‍ നിന്ന് രണ്ടു വര്‍ഷം കുറയുന്ന 
അവസ്ഥയാണ്.’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Tovino-Thomas-injured.
jpg?resize=800%2C600&ssl=1)

അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അതേസമയം
ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാണുന്നത് പോലെയല്ല തന്റെ ജീവിതമെന്നും ആളുകള്‍ കാണണമെന്ന്
നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നതെന്നും
ടൊവിനോ പറഞ്ഞു.
