# താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകുമോ!! എന്നും രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ പ്രതികരിക്കാം-ടൊവിനോ തോമസ്

- Link: https://ml.b4blaze.com/film-news/tovino-thomas-about-public-response
- Published: 2023-04-23T18:00:06+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ യുവനടനാണ് ടൊവിനോ തോമസ്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക 
പ്രവര്‍ത്തനങ്ങളിലും താരം സജീവമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
താന്‍ എന്നും പ്രതികരിച്ചാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകുമോ? എന്നാണ് താരം ചോദിക്കുന്നത്.

അങ്ങനെ എങ്കില്‍ താന്‍ എന്നും ഉറക്കമെഴുന്നേറ്റ ഉടന്‍ പ്രതികരിക്കാം. സമൂഹത്തില്‍ എന്തെങ്കിലും
മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍
പ്രതികരിക്കാമെന്നും നടന്‍ പറഞ്ഞു.
 ⌊tovino-thomas-1⌉ ചലച്ചിത്ര പ്രവര്‍ത്തകര്‍ ന്യായാധിപന്മാരൊന്നുമല്ല,
എല്ലാതിനോടും പ്രതികരിക്കാന്‍ എന്നും താരം പറഞ്ഞു. മുന്‍പും പലതിനോടും പ്രതികരിച്ചിട്ടുണ്ട്.
കൈയ്യടി നേടാന്‍ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും 
താരം പറഞ്ഞു.

അടുത്തിടെയാണ് നടന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കാരവാന്‍ സ്വന്തമാക്കിയത്. പിയാനോ
ബ്ലാക് നിറത്തിലുള്ള കാരവന്‍ ആണ് ടൊവിനോ സ്വന്തമാക്കിയത്. പ്രമുഖ കാരവാന്‍ നിര്‍മാതാക്കളായ
ഓജസിന്റെ സ്റ്റേറ്റ്‌സ്മാന്‍ മോഡലാണ് കാരവാന്‍ നിര്‍മ്മിച്ചത്. ഡയംലറിന്റെ 1017 ബിഎസ്
6 ഷാസിയിലാണ് കാരവാന്‍.

![tovino thomas](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/cropped-
tovino-thomas.jpg?resize=640%2C853&ssl=1)

tovino thomas

ആഢംബരവും സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അത്യാധുനിക കാരവാന്‍. മിനി തീയറ്ററും സോണിയുടെ
2000 വാട്‌സ് തകര്‍പ്പന്‍ ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവും ഉണ്ട്.
