# മകളെ പുറത്ത് കിടത്തി തകർപ്പൻ പുഷ് അപ്പുമായി ടോവിനോ !! വീഡിയോ ഏറ്റെടുത്ത് ആരാധകർ

- Link: https://ml.b4blaze.com/film-news/tovino-thomas-fitness-with-daughter
- Published: 2020-03-25T10:44:29+05:30
- Author: Rahul

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ,
ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട്
വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ സിനിമകൾ കൊണ്ട് വളരെ
ഏറെ തിരക്കിലാണ് താരം, ഒരു സിനിമ കഴിയുമ്പോൾ മറ്റൊന്ന്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ
അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. നായകനായി മാത്രമല്ല 
അതിഥി താരമായും ടൊവിനോ എത്താറുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ്
താരം അവതരിപ്പിക്കാറുള്ളത്.

![tovino family](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/tovino-
family.jpg?resize=1200%2C900&ssl=1)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍
വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം
കുടുംബത്തിനൊപ്പമാണ്. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് പല താരങ്ങളും
എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ ടൊവിനോയും
എത്തിയത്.

മകളെ പുറത്തുകിടത്തി പുഷ് അപ് എടുക്കുന്നതിന്റെ വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിട്ടുള്ളത്.
രണ്ട് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. തനിച്ചും മകളെ പുറത്തുകിടത്തിയും 
പുഷ് അപ് എടുക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്,
സ്റ്റേ ഹാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

![tovino_thomas_holiday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/tovino_thomas_holiday.jpg?resize=750%2C750&ssl=1)

പൊളിക്ക് ബ്രോയെന്ന കമന്റുമായി രാജ് കലേഷും എത്തിയിട്ടുണ്ട്. ഇതെങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും
തന്നേയും പഠിപ്പിച്ച്‌ തരാമോയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ചേട്ടന്റെ
വീട്ടില്‍ ജിമ്മുണ്ടെന്നും ഞങ്ങള്‍ പാവങ്ങള്‍ക്ക് ഇതൊന്നുമില്ലെന്നുമായിരുന്നു മറ്റൊരാളുടെ
കമന്റ്. ഇത് വീട് തന്നെയാണോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. മാള്‍ പോലെയാണല്ലോ 
വീടെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
