# ഇതൊക്കെയെന്ത്..! ഓരോ ദിവസവും ഞെട്ടിക്കാൻ തീരുമാനിച്ചുറപ്പിച്ച് ടൊവിനോ, നല്ല ഉന്നമുണ്ടല്ലോ എന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/tovino-thomas-instagram-post-viral-on-social-media
- Published: 2024-02-15T12:28:59+05:30
- Author: Ajay

ടൊവിനോ നായകനായ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായങ്ങൾ നേടി തീയറ്ററിൽ പ്രദർശനം
തുടരുകയാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയുടെ അച്ഛൻ ഇല്ലിക്കൽ
തോമസും അഭിനയിച്ചിരുന്നു. ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിന്റെ
അച്ഛനായാണ് ഇല്ലിക്കൽ തോമസ് എത്തിയത്. അതേസമയം, അടുത്തിടെയായി ടൊവിനോ സോഷ്യൽ മീഡിയയിൽ
പങ്കുവയ്ക്കുന്ന വീഡിയോകൾ ആരാധകരെ ഞെട്ടിക്കുന്നതാണ്.

>  
> View this post on Instagram
>  
> [A post shared by Tovino⚡️Thomas (@tovinothomas)](https://www.instagram.com/reel/C3NJxRnP_qc/?utm_source=ig_embed&utm_campaign=loading)

നിൻജ യോദ്ധാവിനെപ്പോലെ വാളുമായി ആയോധന മുറ പരിശീലിക്കുന്ന ടൊവിനോയുടെ വീഡിയോ വൈറലായി
മാറിയിരുന്നു. ഇപ്പോൾ എകെ 47 തോക്കിൽ ഉന്നം തെറ്റാതെ വെടിയുതിർക്കുന്ന വീഡിയോയാണ് താരം
പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിങ്ങ് പരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്ന ഷൂട്ടിങ്ങ്
റേഞ്ചിലാണ് ടൊവിനോ എകെ 47 തോക്കിൽ ഉന്നം പരീക്ഷിച്ചത്. ഉന്നം തെറ്റാതെ വെടിയുതിർത്ത
ശേഷം “എകെ 47 വച്ച് ഫയർ ചെയ്തതാണ്” എന്ന് ടൊവിനോ പറയുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ
പങ്കുവച്ച വീഡിയോ ‘ഉന്നമുണ്ടത്രെ’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റുചെയ്തിരിക്കുന്നത്.
