# ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

- Link: https://ml.b4blaze.com/film-news/tovino-thomas-instagram-post
- Published: 2020-03-09T09:47:06+05:30
- Author: Rahul

വനിതാ ദിനത്തോട് അനുബന്ധിച്ച് തന്റെ പോസ്റ്റിനു കമന്റ് ഇട്ട വിമര്ശകന് ചുട്ട മറുപടി
നൽകി ടോവിനോ തോമസ്. തന്റെ ഭാര്യയുടെയും മകളുടെയും ചിത്രം വനിതാ ദിനത്തിൽ ടോവിനോ ഇൻസ്റ്റാഗ്രാമിൽ
പങ്കു വെച്ചിരുന്നു. അതിനു ചുവടെയാണ് വിമര്ശകന് കമെന്റുമായി എത്തിയത്.

![tovino-with-fanse](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
tovino-with-fanse-1.jpg?resize=800%2C600&ssl=1)

ഭാര്യയ്ക്കും മകള്‍ക്കും മാത്രമേ ജീവിതത്തില്‍ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,” എന്നായിരുന്നു
വിമര്‍ശനം. “എന്റെ അമ്മ ഒരു സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട്
വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്,
സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങള്‍ക്കും അത് ഒന്ന് പരീക്ഷിക്കാവുന്നതാണ്.”
ടൊവീനോ മറുപടിയായി കുറിച്ചു.

ഫോറന്‍സിക് ആണ് ടൊവീനോ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മികച്ച സ്വീകാര്യതയാണ്
ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി
അണിയറയില്‍ ഒരുങ്ങുന്നത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലേമീറ്റേഴ്‌സ് ആണ് റിലീസിന് തയ്യാറെടുക്കുന്ന
ഏറ്റവും പുതിയ ചിത്രം.

![tovino thomas instagrampost](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/tovino-thomas-instagrampost.jpg?resize=934%2C591&ssl=1)
